ലോകാവസാനത്തെക്കുറിച്ചും ഭൂമിയിലെ സസ്യ ജന്തുജാലങ്ങളുടെ സർവനാശത്തെക്കുറിച്ചുമുള്ള ധാരാളം പ്രവചനങ്ങളും ആശങ്കകളും നാം അടുത്തിടെ തന്നെ ഏറെ കേട്ട് ഭയപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാൽ പറഞ്ഞ് പരത്തിയത് പോലെ യാതൊരു ദുരന്തവും ഭൂമിക്ക് സംഭവിക്കാതെ പിറ്റേന്നും നേരം ശാന്ത സുന്ദരമായി പുലരുമ്പോൾ നാം ആശ്വാസിക്കുന്നതോടൊപ്പം ഇത്തരം പ്രവചനക്കാരെ നോക്കി പുച്ഛത്തോടെ ഒരു ചിരി സമ്മാനിക്കുകയും ചെയ്യാറുണ്ട്.

എന്നാൽ ലോകാവസാന ഭീഷണി അവസാനിച്ചെന്ന് കരുതി ആശ്വസിക്കേണ്ടെന്നും അടുത്ത് തന്നെ അതിനുള്ള മറ്റൊരു സാധ്യത കൂടി തെളിഞ്ഞ് വരുന്നുണ്ടെന്നുമാണ് കോൺസ്പിരസി തിയറിസ്റ്റുകൾ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇതു പ്രകാരം ഒരു കൂറ്റൻ ഗ്രഹം അഗ്‌നി വർഷിച്ച് ഈ മാസം ഭൂമിയെ കടന്ന് പോകേെുമന്നാണവർ പ്രവചിക്കുന്നത്. ഇതിനെ തുടർന്ന് സുനാമിയും സ്‌ഫോടനങ്ങളും അഗ്‌നി കുണ്ഡങ്ങളുമുണ്ടായി ഭൂമിയിലെ ജീവനുകൾ അതിൽ എരിഞ്ഞടങ്ങുമെന്നും മുന്നറിയിപ്പുണ്ട്.

ഭൂമിയെ ഇടിച്ച് തെറിപ്പിക്കാനെന്ന വണ്ണം ഒരു കൂറ്റൻഗ്രഹം നമുക്ക് നേരെ കുതിച്ച് വന്നു കൊണ്ടിരിക്കുകയാണെന്നും ഈ മാസം അത് ഭൂമിയെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ കടന്ന് പോകുമെന്നുമാണ് മുന്നറിയിപ്പ്. ഓൺലൈനിലാണ് ഇതിനെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകൾ കൂടുതലായും പ്രചരിക്കപ്പെടുന്നത്. വ്യാഴ ഗ്രഹത്തേക്കാൾ നാലിരട്ടി വലുപ്പമുള്ള ഗ്രഹമാണത്രെ ഭൂമിക്ക് ഭീഷണിയായി കുതിച്ചെത്തിക്കൊണ്ടിരിക്കുന്നത്. പണ്ട് ഇത്തരത്തിലുള്ള ഒരു ഗ്രഹം ഭൂമിക്കടുത്ത് കൂടി കടന്ന് പോയതിന്റെ ഫലമായാണ് ദിനോസറുകൾക്ക് വംശനാശമുണ്ടാതെന്നും കോൺസ്പിരസി തിയറിസ്റ്റുകൾ പ്രചരിപ്പിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെയാണിത് ഭൂമിക്കടുത്തെത്താനുള്ള സാധ്യത തെളിയുന്നതെന്നാണ് പ്രവചനങ്ങൾ മുന്നറിയിപ്പേകുന്നത്.

ഈ ഭീമൻ ഗ്രഹം ഭൂമിയെ ഇടിക്കില്ലെങ്കിലും ഇതിന്റെ വർധിച്ച തോതിലുള്ള ആകർഷണബലം കാരണം ഭൂമിയിലെ ഭൂഖണ്ഡങ്ങൾക്ക് സ്ഥാനഭ്രംശമുണ്ടാവുകയും അത് വൻ സുനാമികൾക്കും ഭൂകമ്പങ്ങൾക്കു വഴിയൊരുക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. ഭൂമിയിൽ വലിയ തീപിടിത്തമുണ്ടക്കാനും സർവനാശം വിതയ്ക്കാനും ഇത് വഴിയൊരുക്കുന്നതാണ്. ഈ ഗ്രഹം ഇപ്പോൾ തന്നെ ഭൂമിക്കരികിലെത്തിയിരിക്കുന്നുവെന്ന് പ്രചരിപ്പിക്കാനും ചിലർ മുൻപന്തിയിലുണ്ട്.

അതിനെ പിന്തുണയ്ക്കുന്ന ചിത്രങ്ങളും അവർ സോഷ്യൽ മീഡിയകളിലും മറ്റും ഇടുന്നുമുണ്ട്. പ്ലാനറ്റ് എക്‌സ് അല്ലെങ്കിൽ നിബിറു എന്നറിയപ്പെടുന്ന ഈ ഗ്രഹത്തിന്റെ ആദ്യ ചിത്രങ്ങളാണിവയെന്ന് അവരിൽ ചിലർ അവകാശപ്പെടുന്നുമുണ്ട്. അടുത്ത വർഷം ഏപ്രിലോടെ ഈ ഗ്രഹം നമ്മെ പൂർണമായും നശിപ്പിക്കുമെന്നാണ് ഇക്കൂട്ടത്തിലുള്ള മിക്കവരും മുന്നറിയിപ്പേകുന്നത്. ഈ ഗ്രഹം വരുന്നതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ഇത് വിശദമായി ശേഖരിക്കാൻ സമയമില്ലെന്നും ഈ മാസം അവസാനത്തോടെ ഈ ഗ്രഹം ഭൂമിക്കടുത്തെത്തുമെന്നുമാണ് ഒരു ബ്രേക്ക് വേ ഗ്രൂപ്പ് പറയുന്നത്.

ഭൂമിക്കടുത്തെത്തുന്ന ഈ ഗ്രഹമുണ്ടാക്കുന്ന വൻ ദുരന്തത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളെ ലോകമാകമാനമുള്ള ചില രാജ്യങ്ങളിലെ സർക്കാരുകളും നാസയും തയ്യാറെടുത്ത് വരുകയാണെന്നും എന്നാൽ അവർ അത് രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും തങ്ങളുടെ വാദത്തെ സമർത്ഥിക്കാൻ വേണ്ടി ഈ ഗ്രഹത്തെക്കുറിച്ച് പ്രചരിപ്പിക്കുന്നവർ വാദിക്കുന്നുണ്ട്. ബഹിരാകാശ ശിലകളും ഛിന്ന ഗ്രഹങ്ങളും ഭൂമിയുമായി കൂട്ടിയിടിക്കുന്നതിനെ നേരിടാൻ തങ്ങൾ ഒരുങ്ങുന്നുണ്ടെന്ന് നാസയും യൂറോപ്യൻ സ്‌പേസ് ഏജൻസിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ മാസം 13ാം തിയതി നിബിറുവിൽ നിന്നുള്ള ഒരു ഭാഗം ഭൂമിയിൽ അടർന്ന് വീഴുമെന്ന് പറഞ്ഞ് ആശങ്ക പരത്തുന്നവരും കുറവല്ല. നിബിറു ഭൂമിക്കടുത്തെത്തിയതിന്റെ ആദ്യചിത്രങ്ങളെന്ന് അവകാശപ്പെട്ട് കൊണ്ടുള്ള ചില ചിത്രങ്ങളും ചിലർ പോസ്റ്റ് ചെയ്തിട്ടുണ്ട്.1976ന് ശേഷം നിരവധി തവണ ഈ ഗ്രഹം നിബിറു നിരവധി തവണ ഭീഷണി ഉയർത്തിയിട്ടുണ്ടെന്നാണ് കോൺസ്പിരസി തിയറി സമർത്ഥിക്കുന്നത്. പുരാതന സംസ്‌കാരങ്ങളായ ബാബിലോണിയക്കാർക്കും സുമേറിയക്കാർക്കും ഈ ഗ്രഹത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് എഴുത്തുകാരനായ സക്കറിയ സിറ്റ്ചിൻ ചൂണ്ടിക്കാട്ടുന്നത്. ഓരോ 3600 വർഷം കൂടുമ്പോഴും ഈ ഗ്രഹം സൂര്യനെ ചുറ്റാനെത്തുമെന്നും സുമേറിയക്കാർ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഒരു സുമേറിയൻ രേഖയെ ഉയർത്തിക്കാട്ടി അദ്ദേഹം സമർത്ഥിക്കുന്നു.എന്നാൽ മറ്റ് ചില ചിന്തകന്മാർ ഇതിനോട് യോജിക്കുന്നില്ല. ഇത് വെറുമൊരു സാങ്കൽപിക ഗ്രഹമാണെന്നാണവർ പ റയുന്നത്.