- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
എയ്ഡന്റെ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പേ മറ്റൊരു സ്‌കൂൾ ബസ് അപകടം കൂടി; കുട്ടികൾ കയറും മുമ്പ് നടന്ന അപകടത്തിൽ ആർക്കും പരിക്കില്ല
ദോഹ: റയ്യാൽ റോഡിൽ സ്‌കൂൾ വാൻ തിട്ടയിലിടിച്ചു മറിഞ്ഞ് തിരുവല്ല സ്വദേശികളുടെ അഞ്ചു വയസുകാരൻ മകൻ എയ്ഡന്റെ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പേ മറ്റൊരു സ്‌കൂൾ ബസ് അപകടം കൂടി. സ്‌കൂൾ കുട്ടികളെ കൊണ്ടുപോകാൻ പോയ ബസാണ് മറ്റു രണ്ടു വാഹനങ്ങളുടെ മുകളിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായത്. അപകട സമയത്ത് ബസ് ഡ്രൈവറും ആയയും മാത്രമാണ് ബസിനുള്ളിലുണ്ടായിരുന്നത്. ഇവർക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല. തിങ്കളാഴ്ച പുലർച്ചെ എയർപോർട്ട് റോഡിൽ വച്ചായിരുന്നു അപകടം. അൽ വാഫ മോഡൽ സ്‌കൂൾ ഫോർ ബോയ്‌സിന്റെ ബസാണ് അപകടത്തിൽ പെട്ടത്. വിദ്യാർത്ഥികളാരും അപകട സമയത്ത് ബസിനുള്ളിൽ ഉണ്ടായിരുന്നില്ല എന്ന് മിനിസ്ട്രി ഓഫ് എഡ്യുക്കേഷൻ അറിയിച്ചു. സ്‌കൂൾ ബസ് ഒരു പിക്കപ്പ് വാനിന്റെയും ഒരു കാറിന്റെയും മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു.കഴിഞ്ഞ വ്യാഴാഴ്ച നടന്ന സ്‌കൂൾ ബസ് അപകടത്തിൽ മരിച്ച എയ്ഡൻ തിരുവല്ല വൈഡബ്ല്യൂസിഎയ്ക്കു സമീപം കുരിശുംമൂട്ടിൽ ഷാജി വർഗീസിന്റെയും റീനയുടേയും മകനാണ്.
ദോഹ: റയ്യാൽ റോഡിൽ സ്‌കൂൾ വാൻ തിട്ടയിലിടിച്ചു മറിഞ്ഞ് തിരുവല്ല സ്വദേശികളുടെ അഞ്ചു വയസുകാരൻ മകൻ എയ്ഡന്റെ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പേ മറ്റൊരു സ്‌കൂൾ ബസ് അപകടം കൂടി. സ്‌കൂൾ കുട്ടികളെ കൊണ്ടുപോകാൻ പോയ ബസാണ് മറ്റു രണ്ടു വാഹനങ്ങളുടെ മുകളിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായത്. അപകട സമയത്ത് ബസ് ഡ്രൈവറും ആയയും മാത്രമാണ് ബസിനുള്ളിലുണ്ടായിരുന്നത്. ഇവർക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല.
തിങ്കളാഴ്ച പുലർച്ചെ എയർപോർട്ട് റോഡിൽ വച്ചായിരുന്നു അപകടം. അൽ വാഫ മോഡൽ സ്‌കൂൾ ഫോർ ബോയ്‌സിന്റെ ബസാണ് അപകടത്തിൽ പെട്ടത്. വിദ്യാർത്ഥികളാരും അപകട സമയത്ത് ബസിനുള്ളിൽ ഉണ്ടായിരുന്നില്ല എന്ന് മിനിസ്ട്രി ഓഫ് എഡ്യുക്കേഷൻ അറിയിച്ചു. സ്‌കൂൾ ബസ് ഒരു പിക്കപ്പ് വാനിന്റെയും ഒരു കാറിന്റെയും മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന സ്‌കൂൾ ബസ് അപകടത്തിൽ മരിച്ച എയ്ഡൻ തിരുവല്ല വൈഡബ്ല്യൂസിഎയ്ക്കു സമീപം കുരിശുംമൂട്ടിൽ ഷാജി വർഗീസിന്റെയും റീനയുടേയും മകനാണ്.