ട്രെയിൻ യാത്രക്കാർ ദുരിതം സമ്മാനിച്ച് വീണ്ടും റെയിൽവേ സമരവുമായി യൂണിയൻ രംഗത്ത്. ഡിസംബർ 1 ന് വെള്ളിയാഴ്‌ച്ചയാണ് റെയിൽ ആൻഡ് മാരിടൈം ട്രാൻസ്‌പോർട്ട് യൂണിയൻ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 16 ന് നടന്ന സമരത്തിന് പിന്നാലെയാണ് വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അന്ന് ഏകദേശം 30,000 ത്തോളം പേർ സമരം മൂലം വലഞ്ഞിരുന്നു.

വെല്ലിങ്ടണിൽ വെള്ളിയാഴ്‌ച്ച വെളുപ്പിന് 2 മുതൽ ആരംഭിക്കുന്ന സമരം ശനിയാഴ്‌ച്ചയോടെ അവസാനിക്കു. അതുവരെ ഉള്ള എല്ലാ സർവ്വീസുകളും റദ്ദാക്കുമെന്നും യാത്രക്കാർ പകരം സംവിധാനം കണ്ടെത്താനും അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ പകരം ബസ് സർവ്വീസ് സംവിധാനം ഉണ്ടാകില്ലെന്നും സാധാരണ ഓടുന്ന ബസ്ുകൾ സർവ്വീസ് നടത്തുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

ജോലിയിലെ സേവന വ്യവസ്ഥകളിൽ മാറ്റം ആവശ്യപ്പെട്ടാണ് റെയിൽവേ ജീവനക്കാർ ആവശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ചർച്ച പരാജയപ്പെട്ടതാണ് സമരത്തിന് കാരണം.