- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ അൻഷു മാലിക്കിന് വെള്ളിത്തിളക്കം; ഫൈനലിൽ അമേരിക്കയോട് തോറ്റു; അൻഷു മടങ്ങുന്നത് ചരിത്ര നേട്ടം സ്വന്തമാക്കി
ഒസ്ലോ: ലോക ഗുസ്തി ചാന്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ഇന്ത്യൻ താരം അൻഷു മാലിക്കിന് വെള്ളി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിതാ ഗുസ്തി താരം ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്നത്.
അൻഷു 57 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഫൈനലിൽ അമേരിക്കയുടെ ഹെലെൻ മറൗലിസിനോട് പരാജയപ്പെടുകയായിരുന്നു.4-1നായിരുന്നു അൻഷുവിന്റെ പരാജയം.ഒളിമ്പിക്സ് വെങ്കലമെഡൽ ജേത്രിയാണ് അമേരിക്കയുടെ മറൗലിസ് ഹെലൻ. പരാജയപ്പെട്ടെങ്കിലും ചരിത്രം രചിച്ചാണ്് അൻഷു മടങ്ങുന്നത്.
ഹരിയാനയിൽ നിന്നുള്ള ഇരുപതുകാരി അൻഷു മാലിക് ഒളിമ്പിക്‌സിലും രാജ്യത്തിന്റെ മെഡൽ പ്രതീക്ഷയായിരുന്നു. 59 കിലോയിൽ സരിത മോർ വെങ്കലം നേടി.
സ്പോർട്സ് ഡെസ്ക്
Next Story