- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏഷ്യൻ ഒളിമ്പിക് യോഗ്യതാ മത്സരങ്ങളിൽ മിന്നും ജയം; ഇന്ത്യൻ ഗുസ്തി താരങ്ങളായ അൻഷുവിനും സോനം മാലിക്കും ടോക്യോ ഒളിമ്പിക്സിന്
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ഗുസ്തി താരങ്ങളായ അൻഷു മാലിക്കും സോനം മാലിക്കും ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി. ഏഷ്യൻ ഒളിമ്പിക് യോഗ്യതാ മത്സരങ്ങളിൽ വിജയിച്ചാണ് ഇരുവരും ഒളിമ്പിക് യോഗ്യത നേടിയത്.
57 കിലോ വിഭാഗത്തിലാണ് അൻഷു മാലിക്ക് യോഗ്യത ഉറപ്പാക്കിയത്. 62 കിലോ വിഭാഗത്തിൽ സോനം മാലിക്കും ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി.
കസാഖ്സ്താനിലെ അൽമാട്ടിയിൽ നടന്ന മത്സരത്തിൽ 19 കാരിയായ അൻഷു ഉസ്ബെക്കിസ്താന്റെ അഖ്മെഡോമയെ സെമി ഫൈനലിൽ കീഴടക്കിയാണ് യോഗ്യത നേടിയത്.
സോനം മാലിക്ക് അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിക്കൊണ്ടാണ് സെമി ഫൈനലിൽ വിജയം സ്വന്തമാക്കിയത്. കസാഖ്സ്താന്റെ അയാവുലിം കാസിമോവയെ 9-6 എന്ന സ്കോറിന് കീഴടക്കി താരം ഫൈനലിലെത്തി.
Congratulations to our women wrestlers, Sonam Malik and Anshu Malik for winning a quota each in #Tokyo2020. Both have shown remarkable performances in the qualifying matches. I wish them the very best in representing India ???????? pic.twitter.com/i8hssmMRVb
- Kiren Rijiju (@KirenRijiju) April 10, 2021
ഒരു ഘട്ടത്തിൽ 0-6 എന്ന സ്കോറിന് പിന്നിട്ടുനിന്ന സോനം പിന്നീട് തുടർച്ചയായി ഒൻപത് പോയന്റുകൾ നേടിക്കൊണ്ട് ഫൈനലിൽ ഇടം നേടി ഒളിമ്പിക് യോഗ്യത സ്വന്തമാക്കി. ഇതോടെ ടോക്യോ ഒളിമ്പിക്സിൽ മൂന്ന് വനിതാതാരങ്ങൾ യോഗ്യത നേടി.