ദൃശ്യത്തിലൂടെ ചലച്ചിത്ര രംഗത്ത് തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയ നടിയാണ് അൻസിബ ഹസ്സൻ. പ്രായത്തിൽ കവിഞ്ഞ സൗന്ദര്യവും പ്രായോഗിക ബുദ്ധിയും ഉള്ള നടിയെന്നാണ് അൻസിബ വിശേഷിപ്പിക്കപ്പെടുന്നത്. ദൃശ്യത്തിൽ നിന്നും കിട്ടിയ മറക്കാനാവാത്ത അനുഭവങ്ങളുമായിട്ടാണ് അൻസിബ പിന്നീട് ചലച്ചിത്ര രംഗത്ത് ചുവടുറപ്പിച്ചത്. ഈ ചുരുങ്ങിയ കാലയളവിൽ തന്നെ ഒട്ടേറെ വിവാദങ്ങളുടെ ഭാഗമാവുകയും ചെയ്തു.

അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും ഈ രംഗത്ത് പിടിച്ചു നിൽക്കാൻ തന്നെയാണ് അൻസിബയുടെ തീരുമാനം. 30000 രൂപയുടെ കൊച്ച് ബാഗാണ് നടി തന്റെ കൊച്ച്
ആവശ്യങ്ങൾക്കായി വാങ്ങിയത്. ഇത്രയും വിലയുള്ള ബാഗ് അൻസിബ വാങ്ങിയത് തന്റെ പ്രതിലത്തിന്റെ വലുപ്പം കാണിക്കാനാണെന്നാണ് വിമർശകർ പറയുന്നത്. ഇത്രയും വില പിടിപ്പുള്ള ബാഗ് വാങ്ങിയ അൻസിബയ്ക്ക് എത്ര പ്രതിഫലം വേണമെന്ന് നിർമ്മാതാക്കൾക്ക് ഊഹിക്കാമല്ലോ എന്നാണ് ഗോസിപ്പുകൾ.

ഇപ്പോൾ പുതിയ ഒഡി കാർ വാങ്ങാൻ ഒരുങ്ങുകയാണ് അൻസിബ.  അതിനു തക്കതായ പ്രതിഫലമൊക്കെ അൻസിബയ്ക്ക് ഉണ്ടാവട്ടെ എന്ന് ആശംസിക്കാം.മലയാളം ടെലിവിഷൻ ചാനലിലെ ഒരു റിയാലിറ്റി ഷോയിൽ വിജയി ആയിരുന്ന അൻസിബയെ തമിഴ് സിനിമയാണു അഭിനേത്രി എന്ന നിലയിൽ ആദ്യം ഉപയോഗപ്പെടുത്തിയത്. ഏകാദശി സംവിധാനം ചെയ്ത 'കൊഞ്ചം വെയിൽ കൊഞ്ചം മഴൈ' ആണ് അൻസിബയുടെ ആദ്യസിനിമ. 

തുടർന്ന്, മണിവണ്ണൻ സംവിധാനം ചെയ്ത അവസാനത്തെ ചിത്രമായ 'നാഗരാജ ചോളൻ എം എ,എം എൽ എ' തുടങ്ങി മൂന്നോളം തമിഴ് സിനിമകൾ ചെയ്ത അൻസിബ, ജീത്തുജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം' എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്.