- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗ്ന ചിത്രം അയച്ചാൽ പണം നൽകാം; ഇൻബോക്സിൽ എത്തി അശ്ലീല മെസേജ് അയച്ച യുവാവിന്റെ തനിനിറം തുറന്ന് കാട്ടി അൻസിബ; അജീഷ് ജാക്കി എന്ന അക്കൗണ്ടിനെതിരെ പരാതിയുമായി നടി
മീടു വെളിപ്പെടുത്തലുകൾ തുടരവെ തനിക്ക് സോഷ്യൽമീഡിയയിൽ നിന്നും നേരിട്ട ദുരനുഭവം തുറന്ന് കാട്ടി അൻസിബാ ഹസൻ രംഗത്ത്.അൻസിബ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കമന്റായി തന്റെ നഗ്ന ചിത്രം ആവശ്യപ്പെട്ട യുവാവിനെയാണ് നടി ലോകത്തിന് മുമ്പിൽ തുറന്ന് കാട്ടിയത്.നഗ്‌നചിത്രം അയച്ചുതന്നാൽ പണം നൽകാമെന്നും യുവാവ് കമന്റ് ചെയ്തു. അജീഷ് എന്നുപേരുള്ള യുവാവാണ് അശ്ലീല സന്ദേശം അയച്ചതെന്ന് അൻസിബ വെളിപ്പെടുത്തി ലൈംഗിക ചുഷണങ്ങൾ വെളിപ്പെടുത്തുന്ന മി ടൂ ക്യാമ്പയിൽ ശക്താമാകുമ്പോഴും ആൾക്കാരുടെ മനസ് മാറുന്നില്ലെന്ന ആക്ഷേപത്തോടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.എനിക്ക് ഇൻസ്റ്റഗ്രാമിൽ ഒരു പേഴ്സണൽ അക്കൗണ്ട് ഉണ്ട്. ഞാൻ അതിൽ അത്ര സജീവമൊന്നുമല്ല. എനിക്ക് ഒഫീഷ്യൽ എന്ന് പറയാൻ ഫേസ്‌ബുക്ക് മാത്രമേയുള്ളൂ. ഇൻസ്റ്റഗ്രാമിൽ എനിക്ക് അടുത്തറിയാവുന്ന വളരെ കുറച്ചു പേരെ ഉള്ളൂ. പക്ഷേ നമ്മൾ ഇടുന്ന വീഡിയോ ഒക്കെ കണ്ട് പലരും നമ്മളെ ഫോളോ ചെയ്യുമല്ലോ. അതിൽ ഒരാൾ കമന്റ് ഇട്ടിരിക്കുകയാണ് ഇൻബോക്സ് നോക്കൂ എന്ന്. അങ്ങനെ ആണ് ഞാൻ ഇൻബോക്സ് നോക്കുന്നത്. അ
മീടു വെളിപ്പെടുത്തലുകൾ തുടരവെ തനിക്ക് സോഷ്യൽമീഡിയയിൽ നിന്നും നേരിട്ട ദുരനുഭവം തുറന്ന് കാട്ടി അൻസിബാ ഹസൻ രംഗത്ത്.അൻസിബ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കമന്റായി തന്റെ നഗ്ന ചിത്രം ആവശ്യപ്പെട്ട യുവാവിനെയാണ് നടി ലോകത്തിന് മുമ്പിൽ തുറന്ന് കാട്ടിയത്.നഗ്‌നചിത്രം അയച്ചുതന്നാൽ പണം നൽകാമെന്നും യുവാവ് കമന്റ് ചെയ്തു. അജീഷ് എന്നുപേരുള്ള യുവാവാണ് അശ്ലീല സന്ദേശം അയച്ചതെന്ന് അൻസിബ വെളിപ്പെടുത്തി
ലൈംഗിക ചുഷണങ്ങൾ വെളിപ്പെടുത്തുന്ന മി ടൂ ക്യാമ്പയിൽ ശക്താമാകുമ്പോഴും ആൾക്കാരുടെ മനസ് മാറുന്നില്ലെന്ന ആക്ഷേപത്തോടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.എനിക്ക് ഇൻസ്റ്റഗ്രാമിൽ ഒരു പേഴ്സണൽ അക്കൗണ്ട് ഉണ്ട്. ഞാൻ അതിൽ അത്ര സജീവമൊന്നുമല്ല. എനിക്ക് ഒഫീഷ്യൽ എന്ന് പറയാൻ ഫേസ്‌ബുക്ക് മാത്രമേയുള്ളൂ. ഇൻസ്റ്റഗ്രാമിൽ എനിക്ക് അടുത്തറിയാവുന്ന വളരെ കുറച്ചു പേരെ ഉള്ളൂ. പക്ഷേ നമ്മൾ ഇടുന്ന വീഡിയോ ഒക്കെ കണ്ട് പലരും നമ്മളെ ഫോളോ ചെയ്യുമല്ലോ.
അതിൽ ഒരാൾ കമന്റ് ഇട്ടിരിക്കുകയാണ് ഇൻബോക്സ് നോക്കൂ എന്ന്. അങ്ങനെ ആണ് ഞാൻ ഇൻബോക്സ് നോക്കുന്നത്. അതിൽ സുഹൃത്തുക്കൾ അല്ലാത്തവരുടെ റിക്ക്വസ്റ്റ് വരുമല്ലോ. അത് തുറന്ന് നോക്കിയപ്പോൾ അതിൽ എന്റെ നഗ്‌നചിത്രമാണ് അയാൾ ആവശ്യപ്പെട്ടിരിക്കുന്നത്. നഗ്‌നചിത്രം കൊടുത്താൽ പണം നൽകാമെന്നാണ് അയാളുടെ സന്ദേശം.
വ്യാജ അക്കൗണ്ടിലൂടെ മെസേജ് ചെയ്താലും നിങ്ങളുടെ യഥാർത്ഥ മുഖം കണ്ടുപിടിക്കുമെന്ന് അൻസിബ മറുപടിയായി പരാതിപ്പെടുകയും ചെയ്തു. എന്നാൽ ഇത് തന്റെ യഥാർത്ഥ അക്കൗണ്ട് ആണെന്നായിരുന്നു അയാളുടെ മറുപടി.എന്തായാലും നടി പരാതിയുമായി രംഗത്തെത്തികഴിഞ്ഞു.