- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല; മറിച്ച് എന്റെ പ്രവൃത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നത് എന്തിനാണെന്ന് ഓർത്ത് സ്വയം ആശങ്കപ്പെടൂ'; വസ്ത്രധാരണത്തിന്റെ പേരിൽ പരിഹസിച്ചവർക്ക് മറുപടിയുമായി അനശ്വര രാജൻ; ഞങ്ങൾ അസ്വസ്ഥരാണെന്ന് ആവർത്തിച്ച് സദാചാരക്കാരും
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരിൽ സദാചാരം പഠിപ്പിക്കാനിറങ്ങിയവർക്ക് മറുപടിയുമായി നടി അനശ്വര രാജൻ. പിറന്നാൾ ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത ചിത്രത്തിൽ ധരിച്ച വസ്ത്രത്തിന്റെ ഇറക്കക്കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിനെതിരെ ചിലർ അധിക്ഷേപകരമായ കമന്റുകളുമായി രംഗത്തെത്തിയത്.എന്നാൽ അതേ വസ്ത്രത്തിൽ രണ്ട് ചിത്രം കൂടി ഷെയർ ചെയ്തായിരുന്നു ഇതിനോട് താരം പ്രതികരിച്ചത്. കൂടെ ചില കാര്യങ്ങൾ കൂടി അനശ്വര കുറിച്ചു.
'ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. മറിച്ച് എന്റെ പ്രവൃത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നത് എന്തിനാണെന്ന് ഓർത്ത് സ്വയം ആശങ്കപ്പെടൂ'വെന്നായിരുന്നു താരം കുറിച്ചത്.ഇൻസ്റ്റഗ്രാമിൽ സജീവമായ താരം 18ാം പിറന്നാൾ ആഘോഷത്തിന്റെ നിരവധി ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതിലൊരു ചിത്രമായിരുന്നു സൈബർ സദാചാരവാദികളെ ചൊടിപ്പിച്ചത്.
നേരത്തേയും വസ്ത്രത്തിന്റെ പേരിൽ അനശ്വരയ്ക്കെതിരെ സൈബർ ആക്രമണം നടന്നിരുന്നു. അന്നും താരത്തിന് പിന്തുണയുമായി ആരാധകർ എത്തിയിരുന്നു.മഞ്ജു വാര്യർ നായികയായ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര സിനിമയിലെത്തുന്നത്. തുടർന്ന് വിനീത് ശ്രീനിവാസൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി.
തമിഴിൽ രാംഗി എന്ന ചിത്രത്തിൽ തൃഷയോടൊപ്പവും അനശ്വര അഭിനയിച്ചിട്ടുണ്ട്. വാങ്ക് എന്ന ചിത്രമാണ് അനശ്വരയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.
മറുനാടന് ഡെസ്ക്