- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി സെമിനാർ
ഷിക്കാഗോ: മലങ്കര അതിഭദ്രാസനത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ, 'സത്യവിശ്വാസവും പാരമ്പര്യങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി ഷിക്കാഗോയിലുള്ള സുറിയാനി ഇടവകാംഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഓക്ക്പാർക്കിലുള്ള സെന്റ് ജോർജ് സുറിയാനി പള്ളിയിൽ വച്ച് സെമിനാർ നടത്ത
ഷിക്കാഗോ: മലങ്കര അതിഭദ്രാസനത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ, 'സത്യവിശ്വാസവും പാരമ്പര്യങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി ഷിക്കാഗോയിലുള്ള സുറിയാനി ഇടവകാംഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഓക്ക്പാർക്കിലുള്ള സെന്റ് ജോർജ് സുറിയാനി പള്ളിയിൽ വച്ച് സെമിനാർ നടത്തി.
സുറിയാനി സഭയുടെ വിശ്വാസം വിലമതിക്കാനാവാത്ത നിധിയാണെന്നും എന്നാൽ അത് തുറന്നു നോക്കുവാൻ ശ്രമിക്കാതെ, അബദ്ധ വിശ്വാസങ്ങളുടെ പുറകെ നമ്മൾ ഓടുകയാണെന്നും സെന്റ് ജോർജ് സുറിയാനി പള്ളി വികാരി ഫാ. തോമസ് കുര്യൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സത്യവിശ്വാസത്തെപ്പറ്റി നമ്മൾ അറിഞ്ഞിരിക്കേണ്ടതായ എല്ലാ വിവരങ്ങളും പരിശുദ്ധ സഭയിൽക്കൂടി നമുക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ അറിഞ്ഞോ അറിയാതെയോ ഒരു കടലാസിന്റെ വില പോലും കൊടുക്കാതെ അത് അവഗണിച്ചിരിക്കുകയാണ്. സെന്റ് മേരീസ് ക്‌നാനായ പള്ളി വികാരി ഫാ. താമസ് മേപ്പുറത്ത് അദ്ദേഹത്തിന്റെ ആശംസാ പ്രസംഗത്തിൽ സൂചിപ്പിച്ചു. പാരമ്പര്യത്തിൽകൂടി കൈമാറി കിട്ടിയിരിക്കുന്ന നമ്മുടെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും വിലമതിക്കാനാവാത്തതാണെന്നും ഇങ്ങനെയുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ലിജു പോൾ ശെമ്മാശൻ അഭ്യർത്ഥിച്ചു.
സത്യവിശ്വാസവും പാരമ്പര്യങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഷെവലിയാർ ചെറിയാൻ വേങ്കടത്ത് നയിച്ചു. ആദ്യ നൂറ്റാണ്ടിൽ സഭയിലുണ്ടായ വേദവിപരീതങ്ങൾ, സുറിയാനി സഭയുടെ വിശ്വാസപ്രമാണം, സഭയുടെ അടിസ്ഥാനം എന്നീ ഭാഗങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കി. വിശുദ്ധ വേദപുസ്തകം ഓരോരുത്തരും അവരവർക്കിഷ്ടമുള്ള രീതിയിൽ വ്യാഖ്യാനിക്കുന്നതാണ് ഇന്ന് ക്രിസ്തീയ സമൂഹത്തിനുള്ള ഒരു വെല്ലുവിളി എന്നും അദ്ദേഹം സൂചിപ്പിച്ചു. അന്ത്യോഖ്യാ വിശ്വാസ സംരക്ഷണസമിതിയുടെ സെക്രട്ടറി എന്ന സ്ഥാനത്തുനിന്ന് ഷെവലിയാർ ചെറിയാൻ വേങ്കടത്ത് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ഒരുവർഷം കുറഞ്ഞത് രണ്ട് തവണയെങ്കിലും ഇതുപോലുള്ള സെമിനാറുകൾ സംഘടിപ്പിക്കുന്നതിനുള്ള അന്ത്യോഖ്യാ വിശ്വാസ സംരക്ഷണസമിതി ശ്രമിക്കുന്നുണ്ട് എന്ന് അദ്ദേഹം വിശ്വാസികളെ അറിയിച്ചു.