- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഷപ്പ് മാർ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തിൽ കർഷക ഉപവാസ സമരം നാളെ കോട്ടയത്ത്
കോട്ടയം: കാർഷിക മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമാക്കി കർഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെയും ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്‌മെന്റിന്റെയും ആഭിമുഖ്യത്തിൽ നാളെ (ബുധൻ) ജനകീയ കർഷക ഉപവാസസമരം കോട്ടയത്ത് നടക്കും. ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് മാർ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തിലാ
കോട്ടയം: കാർഷിക മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമാക്കി കർഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെയും ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്‌മെന്റിന്റെയും ആഭിമുഖ്യത്തിൽ നാളെ (ബുധൻ) ജനകീയ കർഷക ഉപവാസസമരം കോട്ടയത്ത് നടക്കും. ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് മാർ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തിലാണ് ഉപവാസം.
കോട്ടയം തിരുനക്കര പൊലീസ് സ്റ്റേഷൻ മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രാവിലെ 10 ന് ആരംഭിക്കുന്ന ഉപവാസം വൈകിട്ട് 4 ന് സമാപിക്കും. ഉപവാസ സമരത്തിന് ഐക്യദാർഡ്യവുമായി വിവിധ സാമുദായിക സാംസ്കാരിക കർഷക സംഘടനാ നേതാക്കൾ പങ്കുചേരും. മെയ് 25 മുതൽ 30 വരെ കേരളത്തിൽ പര്യടനം നടത്താനിരുന്ന പ്രമുഖ ഗാന്ധിയൻ അണ്ണാഹസാരെ ദേഹാസ്വാസ്ഥ്യം മൂലം കേരള പര്യടനം റദ്ദാക്കിയതുകൊണ്ട് ഉപവാസ സമരത്തിൽ പങ്കുചേരുകയില്ല. ഇന്നലെ (മെയ് 25) കണ്ണൂരിലായിരുന്നു പര്യടനം തുടങ്ങേണ്ടിയിരുന്നത്. അദ്ദേഹത്തിന് എത്തിച്ചേരാനായില്ല.
കേരളത്തിലെ തീരദേശ ഇടനാട് മലനാട് മേഖലകളിലെ എല്ലാ വിഭാഗം കർഷകരുടെയും ജീവിത പ്രശ്‌നങ്ങളാണ് ഉപവാസ സമരവേദിയിൽ ഉയർത്തപ്പെടുന്നത്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് നിലനിൽക്കുന്ന അഴിമതിക്കെതിരെയും കർഷകസമൂഹം ശക്തമായി പ്രതികരിക്കും. നികുതി വരുമാനത്തിന്റെ 50 ശതമാനത്തിൽ കൂടുതൽ ഭരണച്ചെലവിനായി മാറ്റിവെയ്ക്കാൻ പാടില്ലെന്ന കർഷകജനതയുടെ നിർദ്ദേശം കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്കു സമർപ്പിക്കും. എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയിൽ എത്തിച്ചേർന്നുനിൽക്കുന്ന കർഷകമക്കളുടെ വേദനയും ദുഃഖവും നിരാശയും കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ അധികാര കേന്ദ്രങ്ങൾ അടിയന്തരമായി ഇടപെടണമെന്നും ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ പറഞ്ഞു. ജീവിക്കാനുള്ള കർഷക മക്കളുടെ ഈ പോരാട്ടത്തിൽ ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി എല്ലാവരും പങ്കുചേരണമെന്ന് സ്വാഗതസംഘം കൺവീനർ ഡിജോ കാപ്പൻ അഭ്യർത്ഥിച്ചു.