- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ സ്ത്രീകൾക്കെതിരായ അക്രമം; ആന്റിഹരാസ്മെന്റ് ലോ നടപ്പിലാക്കണമെന്ന ആവശ്യമുയരുന്നു; ശുറകൗൺസിലും നിയമ വിദഗ്ദ്ധരും രംഗത്ത്
ജിദ്ദ: സൗദിയിൽ സത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ തടയുന്നതിനായി രാജ്യത്ത് ആന്റി ഹരാസ്‌മെന്റ് നിയമം നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ശൂര കൗൺസിൽ അംഗങ്ങളും നിയമവിദഗ്ധരും ഇക്കാര്യമാണ് ആവശ്യപ്പെടുന്നത്. എട്ടംഗങ്ങളുള്ള ഒരു ഗ്രൂപ്പിനെ അംഗമാണ് താനെന്നും ശൂര കൗൺസിൽ മീറ്റിങ്ങിൽ നിയമം നടപ്പിലാക്കുന്നതിനെ കുറിച്ച് നിർദ
ജിദ്ദ: സൗദിയിൽ സത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ തടയുന്നതിനായി രാജ്യത്ത് ആന്റി ഹരാസ്‌മെന്റ് നിയമം നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ശൂര കൗൺസിൽ അംഗങ്ങളും നിയമവിദഗ്ധരും ഇക്കാര്യമാണ് ആവശ്യപ്പെടുന്നത്.
എട്ടംഗങ്ങളുള്ള ഒരു ഗ്രൂപ്പിനെ അംഗമാണ് താനെന്നും ശൂര കൗൺസിൽ മീറ്റിങ്ങിൽ നിയമം നടപ്പിലാക്കുന്നതിനെ കുറിച്ച് നിർദ്ദേശം മുന്നോട്ടുവച്ചതായും ശൂര കൗൺസിൽ അംഗം ലുബിന ബിന്റ് അബ്ദുൾ റഹ്മാൻ അൽ അൻസാരി പറഞ്ഞു. എല്ലാ സമൂഹത്തിനിടയിലും ഹരാസ്‌മെന്റ് തടയേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ അത് നിരസിക്കപ്പെട്ടു.
ജോലി സ്ഥലത്ത് മാത്രമല്ല പീഡനം നടക്കുന്നത്. മാർക്കറ്റിലും പാർക്കിലും വരെ സ്ത്രീകൾക്ക് നേരെ അതിക്രമം നടക്കുന്നുണ്ട്. ഉപദ്രവത്തിന്റെ വിവിധ തലങ്ങൾ മനസിലാക്കി അത് തടയുന്നതിന് വേണ്ട നടപടി സ്വീകരിക്കേണ്ടതാണ്.
പീഡിന വിരുദ്ധനിയമം കൊണ്ടുവന്നാൽ ഒരുപരിധിവരെ ഉപദ്രവം തടയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഇവരുടെ അഭിപ്രായം.