- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധികാരത്തിന്റെ ബലത്തിൽ 32 കൊല്ലം മുമ്പ് നടത്തിയ ക്രൂരതകളുടെ ഫലം അനുഭവിക്കാൻ കോൺഗ്രസ്സകാരുടെ ജന്മം ഇനിയും ബാക്കി; ഇന്ദിരയുടെ മരണത്തെ തുടർന്നുണ്ടായ സിഖ് കലാപം അന്വേഷിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റ് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഉത്തരേന്ത്യയിൽ സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഒത്താശയോടെ നടന്ന കലാപം കോൺഗ്രസ്സിനെ വീണ്ടും മുറിപ്പെടുത്തുമെന്നുറപ്പായി. 1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 286 കേസ്സുകളിലും പുനരന്വേഷണം നടത്തുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കേടതിയിൽ സത്യവാങ്മൂലം നൽകി. കലാപത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അതിവേഗം നീതി നടപ്പിലാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പുനരന്വേഷണം നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, കേന്ദ്രത്തിന്റെ ഈ തീരുമാനം കോൺഗ്രസ്സിന് രാഷ്ട്രീയപരമായും വലിയ തിരിച്ചടിയായി മാറും. മറുഭാഗത്ത് ബിജെപി അത് മുതലെടുക്കുകയും ചെയ്യുമെന്ന ആവലാതിയും കോൺഗ്രസ്സിനുണ്ട്. ഡൽഹി ഗുരുദ്വാര മാനേജ്‌മെന്റ് കമ്മറ്റിയംഗം എസ് ഗുർലാദ് സിങ് ഖലോൺ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസയച്ചത്. ഈ നോട
സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റ് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഉത്തരേന്ത്യയിൽ സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഒത്താശയോടെ നടന്ന കലാപം കോൺഗ്രസ്സിനെ വീണ്ടും മുറിപ്പെടുത്തുമെന്നുറപ്പായി. 1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 286 കേസ്സുകളിലും പുനരന്വേഷണം നടത്തുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കേടതിയിൽ സത്യവാങ്മൂലം നൽകി.
കലാപത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അതിവേഗം നീതി നടപ്പിലാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പുനരന്വേഷണം നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, കേന്ദ്രത്തിന്റെ ഈ തീരുമാനം കോൺഗ്രസ്സിന് രാഷ്ട്രീയപരമായും വലിയ തിരിച്ചടിയായി മാറും. മറുഭാഗത്ത് ബിജെപി അത് മുതലെടുക്കുകയും ചെയ്യുമെന്ന ആവലാതിയും കോൺഗ്രസ്സിനുണ്ട്.
ഡൽഹി ഗുരുദ്വാര മാനേജ്‌മെന്റ് കമ്മറ്റിയംഗം എസ് ഗുർലാദ് സിങ് ഖലോൺ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസയച്ചത്. ഈ നോട്ടീസിന് നൽകിയ മറുപടിയിലാണ് പുനരനേഷണം പ്രഖ്യാപിച്ചതും. കലാപത്തിനിരയായവർക്ക് നീതിനടപ്പാക്കുന്നതിനായി 2015 ഫെബ്രുവരി 12-ന് രൂപം കൊടുത്ത പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവർത്തനം നിരീക്ഷിക്കണമെന്നാശ്യപ്പെട്ടാണ് ഖലോൺ ഹർജി നൽകിയത്.
ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടർന്ന് ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നടന്ന സിഖ് വിരുദ്ധ കലാപത്തിൽ 700-ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഈ കേസ്സുകളെക്കുറിച്ച് അന്വേഷിക്കാൻ രൂപം കൊടുത്ത പ്രത്യേക അന്വേഷണ സംഘം ഒരുവർഷത്തിനുശേഷവും കാര്യമായ മുന്നേറ്റമുണ്ടാക്കിയില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇനിയും കാലതാമസമെടുക്കുന്നത് കലാപത്തിനിരയായവരുടെ കുടുംബങ്ങൾക്ക് നീതികിട്ടാൻ പ്രയാസമുണ്ടാക്കുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.



