- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ആന്റി സ്മോക്കിങ് സൊസൈറ്റിയുടെ പുകവലി വിരുദ്ധ കാമ്പയിന് ഉജ്വല തുടക്കം
ദോഹ: ലോകാരോഗ്യ സംഘടനയുടെ പുകവലി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ആന്റി സ്മോക്കിങ് സൊസൈറ്റി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പുകവലി വിരുദ്ധ കാമ്പയിന് ഉജ്വല തുടക്കം. ഖത്തറിലെ വിവിധ സ്‌ക്കൂളുകളിൽ നിന്നുള്ള തിരഞ്ഞെടുത്ത അഞ്ഞൂറോളം വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും സംബന്ധിച്ച ചടങ്ങിൽ പത്തു ദിവസം നീണ്ടുനിൽക്കുന്ന കാമ്പയിൻ സെപ്രോടെക് മാനേജിങ് ഡയറക്ടർ ജോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പുകവലി ഒരു സാമൂഹ്യ തിന്മയാണെന്നും ഇതിനെ പ്രതിരോധിക്കുവാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും മുന്നിലുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തത്തിനും മറ്റുള്ളവർക്കും പരിസ്ഥിതിക്ക് പോലും ദുരന്തം വിതക്കുന്ന പുകവലിക്കെതിരെ കുട്ടികളെ കേന്ദ്രീകരിച്ച് നടത്തുന്നേേ ബാധവൽക്കരണ പ്രവർത്തനങ്ങൾക്ക് വമ്പിച്ച പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിങ്സ് ഫ്രഷ് ഫുഡ് ഡയറക്ടർ മനു ജോസഫ്, സെയിൽസ് മാനേജർ ജയൻ ബാലകൃഷ്ണൻ, ക്വാളിറ്റി ലാബ് ഫിനാൻസ് മാനേജർ ജോബി മാത്യൂ, പബ്ലിക് റിലേഷൻസ് ഓഫീസർ പ്രകാശൻ, ആഡ്ബി കമ്മ്യൂണിക്കേഷൻ
ദോഹ: ലോകാരോഗ്യ സംഘടനയുടെ പുകവലി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ആന്റി സ്മോക്കിങ് സൊസൈറ്റി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പുകവലി വിരുദ്ധ കാമ്പയിന് ഉജ്വല തുടക്കം. ഖത്തറിലെ വിവിധ സ്‌ക്കൂളുകളിൽ നിന്നുള്ള തിരഞ്ഞെടുത്ത അഞ്ഞൂറോളം വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും സംബന്ധിച്ച ചടങ്ങിൽ പത്തു ദിവസം നീണ്ടുനിൽക്കുന്ന കാമ്പയിൻ സെപ്രോടെക് മാനേജിങ് ഡയറക്ടർ ജോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
പുകവലി ഒരു സാമൂഹ്യ തിന്മയാണെന്നും ഇതിനെ പ്രതിരോധിക്കുവാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും മുന്നിലുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തത്തിനും മറ്റുള്ളവർക്കും പരിസ്ഥിതിക്ക് പോലും ദുരന്തം വിതക്കുന്ന പുകവലിക്കെതിരെ കുട്ടികളെ കേന്ദ്രീകരിച്ച് നടത്തുന്നേേ ബാധവൽക്കരണ പ്രവർത്തനങ്ങൾക്ക് വമ്പിച്ച പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിങ്സ് ഫ്രഷ് ഫുഡ് ഡയറക്ടർ മനു ജോസഫ്, സെയിൽസ് മാനേജർ ജയൻ ബാലകൃഷ്ണൻ, ക്വാളിറ്റി ലാബ് ഫിനാൻസ് മാനേജർ ജോബി മാത്യൂ, പബ്ലിക് റിലേഷൻസ് ഓഫീസർ പ്രകാശൻ, ആഡ്ബി കമ്മ്യൂണിക്കേഷൻസ് ജനറൽ മാനേജർ എം.എ. പൂനൂർ എന്നിവർ പ്രത്യേക അതിഥികളായി സംബന്ധിച്ചു. ആന്റി സ്മോക്കിങ് സൊസൈറ്റി കോർഡിനേറ്റർ അബ്ദുൽ ഫത്താഹ് നിലമ്പൂർ ആന്റി ടൊബാക്കോ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന പെയിന്റിങ് മൽസരത്തിൽ വിവിധ സ്‌ക്കൂളുകളിൽ നിന്നുള്ള അഞ്ഞൂറോളം വിദ്യാർത്ഥികൾ തങ്ങളുടെ പുകവലി വിരുദ്ധ ആശയങ്ങൾ പ്രകടിപ്പിച്ചു.
ആന്റി സ്മോക്കിങ് സൊസൈറ്റി സിഇഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. സൊസൈറ്റി നിർവാഹക സമിതി അംഗങ്ങളായ ജൗഹറലി തങ്കയത്തിൽ, ഷാജു അഗസ്റ്റിൻ, ഫൗസിയ അക്‌ബർ, റഷാദ് മുബാറക്, അഫ്സൽ കിളയിൽ, ഷറഫുദ്ധീൻ, മുഹമ്മദ് റഫീഖ്, ശബീറലി, സിയാഹുറഹ്മാൻ, ജോജിൻ മാത്യൂ, നിഥിൻ തോമസ്, മാത്യൂ തോമസ്, സെയ്തലവി അണ്ടേക്കാട്, സഅദ്, ഹനീൻ, അമ്മാർ അബ്ദുല്ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മൽസര വിജയികളെ ഉടനെ പ്രഖ്യാപിക്കുമെന്നും ലോകപുകവലി വിരുദ്ധ ദിനമായ മെയ് 31 ന് ദോഹ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് സമ്മാനങ്ങൾ നൽകുമെന്നും സംഘാടകർ അറിയിച്ചു.