- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
പുകവലി വിരുദ്ധ കൂട്ടായ്മയിൽ പങ്കാളികളാവുക; ഡോ. ആർ.സീതാരാമൻ
ദോഹ. വ്യക്തികളുടേയും സമൂഹത്തിന്റെയും ആരോഗ്യകരമായ നിലനിൽപിന് ശക്തമായ വെല്ലുവിളി ഉയർത്തുന്ന പുകവലി ഒരു വലിയ സാമൂഹ്യ തിന്മയാണെന്നും അതിനെ പ്രതിരോധിക്കുവാൻ എല്ലാ മനുഷ്യസ്നേഹികളും പുകവലി വിരുദ്ധ കൂട്ടായ്മയിൽ പങ്കാളികളാവണമെന്നും ദോഹാ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. ആർ. സീതാരാമൻ ആവശ്യപ്പെട്ടു. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആന്റി സ്മോക്കിങ് സൊസൈറ്റി സംഘടിപ്പിച്ച ലോക പുകയില വിരുദ്ധ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെമ്പാടും ലക്ഷക്കണക്കിനാളുകൾ പുകവലിയുമായി ബന്ധപ്പെട്ട് വർഷം തോറും മരണപ്പെടുന്നു. അതിലുമധികമാളുകൾ പുകയില ഉപഭോഗമുള്ള രോഗങ്ങൾക്ക് വിധേയരാകുന്നു. ശക്തമായ ബോധവൽക്കരണ പരിപാടികളുമായി പൊതുജനകൂട്ടായ്മകൾ രംഗത്തുവരുന്നതിലൂടെ മാത്രമേ ഈ രംഗത്ത് ആശാവഹമായ മാറ്റമുണ്ടാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യത്തിനും പണത്തിനും പ്രകൃതിമൊക്കെ ദുരന്തം സമ്മാനിക്കുന്ന പുകവലിയുടെ മാരക വിപത്തുക്കൾക്കെതിരെ ഒറ്റക്കെട്ടായി പടയണി ചേരാൻ ദോഹാ ബാങ്ക് ഓഡിറ്റോറിയത്തിൽ തിങ്ങി
ദോഹ. വ്യക്തികളുടേയും സമൂഹത്തിന്റെയും ആരോഗ്യകരമായ നിലനിൽപിന് ശക്തമായ വെല്ലുവിളി ഉയർത്തുന്ന പുകവലി ഒരു വലിയ സാമൂഹ്യ തിന്മയാണെന്നും അതിനെ പ്രതിരോധിക്കുവാൻ എല്ലാ മനുഷ്യസ്നേഹികളും പുകവലി വിരുദ്ധ കൂട്ടായ്മയിൽ പങ്കാളികളാവണമെന്നും ദോഹാ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. ആർ. സീതാരാമൻ ആവശ്യപ്പെട്ടു.
ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആന്റി സ്മോക്കിങ് സൊസൈറ്റി സംഘടിപ്പിച്ച ലോക പുകയില വിരുദ്ധ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെമ്പാടും ലക്ഷക്കണക്കിനാളുകൾ പുകവലിയുമായി ബന്ധപ്പെട്ട് വർഷം തോറും മരണപ്പെടുന്നു. അതിലുമധികമാളുകൾ പുകയില ഉപഭോഗമുള്ള രോഗങ്ങൾക്ക് വിധേയരാകുന്നു. ശക്തമായ ബോധവൽക്കരണ പരിപാടികളുമായി പൊതുജനകൂട്ടായ്മകൾ രംഗത്തുവരുന്നതിലൂടെ മാത്രമേ ഈ രംഗത്ത് ആശാവഹമായ മാറ്റമുണ്ടാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യത്തിനും പണത്തിനും പ്രകൃതിമൊക്കെ ദുരന്തം സമ്മാനിക്കുന്ന പുകവലിയുടെ മാരക വിപത്തുക്കൾക്കെതിരെ ഒറ്റക്കെട്ടായി പടയണി ചേരാൻ ദോഹാ ബാങ്ക് ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസ്സിനോട് അദ്ദേഹം ആഹ്വാനം ചെയ്തു.
വിവിധ ഏഷ്യൻ സ്‌ക്കൂളുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ അണി നിരന്നപ്പോൾ ഇന്റർ സ്‌ക്കൂൾ മൽസരങ്ങൾ അന്താരാഷ്ട്ര നിലവാരമുള്ളതായി. സ്‌ക്കൂൾ അദ്ധ്യാപകരും രക്ഷിതാക്കളും സന്നദ്ധ പ്രവർത്തകരും കൈകോർത്തപ്പോൾ പുകവലി വിരുദ്ധ പ്രവർത്തനം സാമൂഹ്യ ബാധ്യതയാണെന്നും ഓരോരുത്തരും മനസു വച്ചാൽ വിപൽവകരമായ മാറ്റം സാധ്യമാണെന്നും സദസ്സ് തിരിച്ചറിഞ്ഞു. പുകവലിക്കാരായിരുന്ന പല രക്ഷിതാക്കളും പുകവലി വിരുദ്ധ പ്രതിജ്ഞയെടുത്താണ് വേദി വിട്ടത്. മത്സരത്തിൽ നിന്നും തെരഞ്ഞെടുത്ത പെയിന്റിംഗുകളുടെ പ്രദർശനം പരിപാടിക്ക് മാറ്റുകൂട്ടി.
ആന്റി സ്മോക്കിങ് സൊസൈറ്റി ചെയർമാൻ ഡോ. എംപി. ഹസൻ കുഞ്ഞി, സിഇഒ. അമാനുല്ല വടക്കാങ്ങര, അക്കോൺ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശുക്കൂർ കിനാലൂർ, ക്വാളിറ്റി ലാബ് ജനറൽ മാനേജർ ജോസി മത്തായി, സ്പീഡ് ലൈൻ പ്രിന്റിങ് പ്രസ്സ് മാനേജിങ് ഡയറക്ടർ ഉസ്മാൻ മുഹമ്മദ്, ഡോ. ബേനസീർ ലത്തീഫ് നാസർ എന്നിവർ സംസാരിച്ചു. ചില വിദ്യാർത്ഥി പ്രതിനിധികളും ചടങ്ങിൽ സംസാരിച്ചു. സെപ്രോടെക് മാനേജിങ് ഡയറക്ടർ ജോസ് ഫിലിപ്പ്, സ്റ്റാർ കാർ ആക്സസറീസ് മാനേജിങ് ഡയറക്ടർ നിഅ്മതുല്ല കോട്ടക്കൽ, വടക്കാങ്ങര നുസ്റതുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ, ബ്രദേഴ്സ് ട്രേഡിങ് സെയിൽസ് & മാർക്കറ്റിങ് മാനേജർ ആശിക് മുഹമ്മദലിയും അതിഥികളും ചേർന്ന് മൽസര വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ഖത്തറിലെ വിവിധ ഏഷ്യൻ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ഇന്റർസ്‌ക്കൂൾ പെയിന്റിങ് മത്സരത്തിൽ ഡി.പി.എസ്. എം.ഐ.എസ് സ്‌ക്കൂൾ ഓവറോൾ കിരീടം നേടി. ഓവറോൾ കിരീടം ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ.ആർസീതാരാമനിൽ നിന്നും ഡി.പി.എസ്. എം.ഐ.എസ് സ്‌ക്കൂൾ ആർട്ട് ടീച്ചർ അമിത് കുമാർ ചക്രവർത്തി ഏറ്റുവാങ്ങി.
ആന്റി സ്മോക്കിങ് സൊസൈറ്റി നിർവാഹക സമിതി അംഗങ്ങളായ അബ്ദുൽ ഫത്താഹ് നിലമ്പൂർ, അഫ്സൽ കിളയിൽ, ഷറഫുദ്ധീൻ തങ്കയത്തിൽ, ജൗഹറലി വടക്കാങ്ങര, മുഹമ്മദ് റഫീഖ്, റഷാദ് മുബാറക്, സിയാഹുറഹ്മാൻ, സൈദലവി അണ്ടേക്കാട്, ഷബീറലി കൂട്ടിൽ, ജോജിൻ മാത്യൂ, മാത്യൂ തോമസ്, നിഥിൻ തോമസ്, ഖാജാ ഹുസ്സൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.