ടൻ ആന്റണി വർഗീസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കട്ടപ്പനയിൽ 'ജല്ലിക്കെട്ട്' എന്ന മലയാള സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം.ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിലെ മേപ്പാറയിൽ വച്ചാണ് അപകടമുണ്ടായത്. കെട്ടിടത്തിനുള്ളിൽ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോൾ മേശയിൽ മുഖമിടിച്ച് പരിക്കേൽക്കുകയായിരുന്നു.

ആന്റണിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നല്കി. ചുണ്ടിലും വായിലുമായി പത്തു തുന്നലുകളുണ്ട്. ഡോക്ടർമാർ രണ്ട് ദിവസത്തെ വിശ്രമം നിർദ്ദേശിച്ചതോടെ നടൻ വിശ്രമത്തിലാണ്.

സിനിമയുടെ ചിത്രീകരണം പിന്നീട് പുനഃരാരംഭിച്ചു. ലിജോ ജോസ് സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെയാണ് ആന്റണി വർഗീസ് സിനിമയിലേക്ക് എത്തുന്നത്.ഈമയൗ എന്ന ചിത്രത്തിന് ശേഷം ലിജോ ഒരുക്കുന്ന ചിത്രം കൂടിയാണ് ജെല്ലിക്കെട്ട്.വിനായകനും ആന്റണി വർഗീസുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.