കോട്ടയം: ബുക്ക് മീഡിയ പാലാ സംഘടിപ്പിച്ച ഓംറാം കാവ്യരചനാ മത്സരത്തിൽ കാലടി സ്വദേശി ആന്റണി കെ.വി. ഓംറാം കാവ്യപുരസ്‌കാരം നേടി. വാണിജ്യവകുപ്പിന്റെ ട്രിബ്യൂണൽ ജീവനക്കാരനാണ് ആന്റണി. പതിനായിരം രൂപ ക്യാഷ് പ്രൈസും ഫലകവും അടങ്ങുന്നതാണ് ഓംറാം കാവ്യപുരസ്‌കാരം. ഷിമിത രവി, പി.കെ. ഗോപി മടിക്കൈ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇവർക്കു യഥാക്രമം അയ്യായിരം, ണ്ടായിരത്തിയഞ്ഞൂറ് രൂപ വീതം ക്യാഷ് പ്രൈസും ഫലകവും സമ്മാനിക്കും. പുരസ്‌കാരങ്ങൾ 2018 ഏപ്രിൽ ആദ്യവാരം നടക്കുന്ന ഓംറാം മഹാസമ്മേളനത്തിൽവച്ച് വിതരണം ചെയ്യും.

പാലാ സെന്റ് തോമസ് കോളജ് മലയാളവിഭാഗം മേധാവി ഡോ. ഡേവിഡ് സേവ്യർ, ജയകുമാർ ചെങ്ങമനാട്, ഡോ. സാബു ഡി. മാത്യു എന്നിവരടങ്ങുന്ന സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ഇന്നലെ (31.01.18) പാലാ ബുക്ക് മീഡയയിൽ നടന്ന ഓംറാം ജയന്തി സമ്മേളനത്തിൽവച്ച് എലിക്കുളം ജയകുമാർ മത്സരഫലം പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി. ജെ. ജോസ്, റോയി ജേക്കബ്, ജിയോ സുരേഷ്, അരവിന്ദ് റോയി, അന്തീനാട് ജോസ് തുടങ്ങിയവർ പങ്കെടുത്തു.

വിശ്വസാഹോദര്യത്തിന്റെ പ്രചാരകനായ ഓംറാമിന്റെ സ്മരണാർത്ഥമാണ് ബുക്ക് മീഡിയ കാവ്യരചനാമത്സരം സംഘടിപ്പിച്ചത്.