- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; താമസസ്ഥലത്ത് ആത്മഹത്യ നിലയിൽ കണ്ടെത്തിയതു കൊല്ലം സ്വദേശിയെ
നിസ്വ: ഒമാനിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ കണ്ടത്തെി. കൊല്ലം സ്വദേശി മൂന്നാക്കര ഹാംഗസ് ഭവനിൽ സുന്ദരത്തിന്റെ മകൻ ആന്റണി ബോസ് (40) ആണ് മരിച്ചത്. അൽ അത്യാബ് ബേക്കറിയുടെ നിസ്വ ബ്രാഞ്ചിൽ ജീവനക്കാരനായിരുന്നു. കർഷയിലെ സ്റ്റോറിന് മുകളിലെ താമസ സ്ഥലത്താണ് സംഭവം നടന്നത്. ആന്റണിയടക്കം രണ്ടുപേരാണ് മുറിയിൽ താമസിച്ചിരുന്നത്. രണ്ടാമൻ പുലർച്ചെ നാലുമണിക്ക് ശേഷം ഡ്യൂട്ടിക്കായി പോയ ശേഷമാണ് ആത്മഹത്യ നടന്നതെന്നാണ് കരുതുന്നത്. അഞ്ചരയോടെ ഡ്യൂട്ടിക്ക് എത്തേണ്ട ആന്റണിയെ കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ച് എത്തിയപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. കുത്തിതുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടത്തിയത്. തലേന്ന് രാത്രി സന്തോഷത്തോടെ സംസാരിച്ച് പിരിഞ്ഞതാണെന്ന് സഹപ്രവർത്തകർ പറഞ്ഞു. പതിനഞ്ചു വർഷത്തിലധികമായി ഒമാനിലുള്ള ആന്റണി അഞ്ചു വർഷം മുമ്പാണ് ഇവിടെ ജോലിക്ക് കയറിയത്. ഏഴുമാസം മുമ്പാണ് നാട്ടിൽ നിന്ന് തിരിച്ചത്തെിയത്. സ്വർണം മാതാവും ലാലി ഭാര്യയുമാണ്. ആൻലിയ ഏകമകളാണ്. രണ്ട് സഹോദരന്മാർ ഒമാനിലുണ്ട്.
നിസ്വ: ഒമാനിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ കണ്ടത്തെി. കൊല്ലം സ്വദേശി മൂന്നാക്കര ഹാംഗസ് ഭവനിൽ സുന്ദരത്തിന്റെ മകൻ ആന്റണി ബോസ് (40) ആണ് മരിച്ചത്. അൽ അത്യാബ് ബേക്കറിയുടെ നിസ്വ ബ്രാഞ്ചിൽ ജീവനക്കാരനായിരുന്നു. കർഷയിലെ സ്റ്റോറിന് മുകളിലെ താമസ സ്ഥലത്താണ് സംഭവം നടന്നത്.
ആന്റണിയടക്കം രണ്ടുപേരാണ് മുറിയിൽ താമസിച്ചിരുന്നത്. രണ്ടാമൻ പുലർച്ചെ നാലുമണിക്ക് ശേഷം ഡ്യൂട്ടിക്കായി പോയ ശേഷമാണ് ആത്മഹത്യ നടന്നതെന്നാണ് കരുതുന്നത്. അഞ്ചരയോടെ ഡ്യൂട്ടിക്ക് എത്തേണ്ട ആന്റണിയെ കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ച് എത്തിയപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. കുത്തിതുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടത്തിയത്.
തലേന്ന് രാത്രി സന്തോഷത്തോടെ സംസാരിച്ച് പിരിഞ്ഞതാണെന്ന് സഹപ്രവർത്തകർ പറഞ്ഞു. പതിനഞ്ചു വർഷത്തിലധികമായി ഒമാനിലുള്ള ആന്റണി അഞ്ചു വർഷം മുമ്പാണ് ഇവിടെ ജോലിക്ക് കയറിയത്. ഏഴുമാസം മുമ്പാണ് നാട്ടിൽ നിന്ന് തിരിച്ചത്തെിയത്. സ്വർണം മാതാവും ലാലി ഭാര്യയുമാണ്. ആൻലിയ ഏകമകളാണ്. രണ്ട് സഹോദരന്മാർ ഒമാനിലുണ്ട്.