- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പകൽ കോൺഗ്രസും രാത്രി ആർഎസ്എസും; അത്തരക്കാരെ കോൺഗ്രസ് പാർട്ടിക്കു വേണ്ട; ഉറച്ച മതേതര മുഖമുള്ളവർ മാത്രം മതി പാർട്ടിയിൽ: രൂക്ഷ വിമർശനവുമായി എ കെ ആന്റണി
തിരുവനന്തപുരം: പകൽ കോൺഗ്രസും രാത്രി ആർഎസ്എസും എന്ന നിലപാടുള്ളവരെ കോൺഗ്രസ് പാർട്ടിക്കു വേണ്ടെന്നു മുതിർന്ന നേതാവ് എ കെ ആന്റണി. ഉറച്ച മതേതര മുഖമുള്ളവർ മാത്രം മതി പാർട്ടിയിലെന്നും ആന്റണി മുന്നറിയിപ്പു നൽകി. കെപിസിസി വിശാല എക്‌സിക്യൂട്ടീവിലാണ് ആന്റണിയുടെ പരാമർശം. കാലിന്നടിയിലെ മണ്ണ് ബിജെപി കൊണ്ടു പോകുകയാണ്. അതിനെ നേരിടാനുള്ള ആർജവം കാട്ടണമെന്നും ആന്റണി ആവശ്യപ്പെട്ടു. നേതാക്കൾ തമ്മിൽ പിണങ്ങി നിന്നാൽ പാർട്ടി ക്ഷീണിക്കും. പാർട്ടി ഇല്ലെങ്കിൽ ആരുമില്ലെന്നും പാർട്ടിക്ക് പുറത്തേക്ക് പോയാൽ നമ്മൾ ആരുമല്ലെന്നും ആന്റണി ഓർമിപ്പിച്ചു. ഉമ്മൻ ചാണ്ടി കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു ആന്റണിയുടെ പരാമർശം. യുവജന വിദ്യാർത്ഥി നേതാക്കൾ പ്രസ്താവനയിൽ ജീവിക്കുകയാണ്. തെറ്റിനെ നേരിടാനുള്ള ആർജവം യുവാക്കൾ കാട്ടണമെന്നും ആന്റണി ആവശ്യപ്പെട്ടു.
തിരുവനന്തപുരം: പകൽ കോൺഗ്രസും രാത്രി ആർഎസ്എസും എന്ന നിലപാടുള്ളവരെ കോൺഗ്രസ് പാർട്ടിക്കു വേണ്ടെന്നു മുതിർന്ന നേതാവ് എ കെ ആന്റണി. ഉറച്ച മതേതര മുഖമുള്ളവർ മാത്രം മതി പാർട്ടിയിലെന്നും ആന്റണി മുന്നറിയിപ്പു നൽകി.
കെപിസിസി വിശാല എക്‌സിക്യൂട്ടീവിലാണ് ആന്റണിയുടെ പരാമർശം. കാലിന്നടിയിലെ മണ്ണ് ബിജെപി കൊണ്ടു പോകുകയാണ്. അതിനെ നേരിടാനുള്ള ആർജവം കാട്ടണമെന്നും ആന്റണി ആവശ്യപ്പെട്ടു.
നേതാക്കൾ തമ്മിൽ പിണങ്ങി നിന്നാൽ പാർട്ടി ക്ഷീണിക്കും. പാർട്ടി ഇല്ലെങ്കിൽ ആരുമില്ലെന്നും പാർട്ടിക്ക് പുറത്തേക്ക് പോയാൽ നമ്മൾ ആരുമല്ലെന്നും ആന്റണി ഓർമിപ്പിച്ചു. ഉമ്മൻ ചാണ്ടി കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു ആന്റണിയുടെ പരാമർശം. യുവജന വിദ്യാർത്ഥി നേതാക്കൾ പ്രസ്താവനയിൽ ജീവിക്കുകയാണ്. തെറ്റിനെ നേരിടാനുള്ള ആർജവം യുവാക്കൾ കാട്ടണമെന്നും ആന്റണി ആവശ്യപ്പെട്ടു.
Next Story



