- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു; രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി സദാശിവം സത്യവാചകം ചൊല്ലികൊടുത്തു
കൊച്ചി: ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യ പ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി സദാശിവം സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് ആന്റണി ഡൊമനിക്കിനെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഇറങ്ങിയത്. കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് നവനിതി പ്രസാദ് സിങ് വിരച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ ആറ് മുതൽ ജസ്റ്റിസ് ആന്റണി ഡൊമനിക്ക് കേരള ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവർത്തിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയിൽ അഭിഭാഷകനായി 1981 ലാണ് ആന്റണി ജെയിംസ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1986 മുതൽ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. 2007 ജനുവരി 30 ന് അദ്ദേഹത്തെ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി നിയോഗിച്ചു. 2008 ഡിസംബർ രണ്ടിന് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. കഴിഞ്ഞവർഷം ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന നവനിതി പ്രസാദ് സിങ് വിരമിക്കുമ്

കൊച്ചി: ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യ പ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി സദാശിവം സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസമാണ് ആന്റണി ഡൊമനിക്കിനെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഇറങ്ങിയത്. കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് നവനിതി പ്രസാദ് സിങ് വിരച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ ആറ് മുതൽ ജസ്റ്റിസ് ആന്റണി ഡൊമനിക്ക് കേരള ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവർത്തിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയിൽ അഭിഭാഷകനായി 1981 ലാണ് ആന്റണി ജെയിംസ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1986 മുതൽ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. 2007 ജനുവരി 30 ന് അദ്ദേഹത്തെ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി നിയോഗിച്ചു. 2008 ഡിസംബർ രണ്ടിന് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. കഴിഞ്ഞവർഷം ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന നവനിതി പ്രസാദ് സിങ് വിരമിക്കുമ്‌ബോൾ ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസായിരുന്ന ജസ്റ്റിസ് ആന്റണി ജെയിംസിന് ആക്ടിങ് ചീഫ് ജസ്റ്റീസിന്റെ ചുമതല നൽകുകയായിരുന്നു.

