- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്റണി പെരുമ്പാവൂരിന്റെ മകൾ അനിഷ വിവാഹിതയായി; കുടുംബസമേതം എത്തി നടൻ മോഹൻലാൽ; വീഡിയോ കാണാം..
നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൾ അനിഷ വിവാഹിതയായി. എമിൽ വിൻസന്റ് ആണ് വരൻ. നടൻ മോഹൻലാൽ കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തു. പള്ളിയിൽ വെച്ച് നടന്ന ചടങ്ങിലും റിസപ്ഷനിലും മോഹൻലാൽ പങ്കെടുത്തു. പെരുമ്പാവൂർ ചക്കിയത്ത് ഡോ. വിൻസന്റിന്റെയും സിന്ധുവിന്റെയും മകനാണ് ഡോ. എമിൽ. എമിലിന്റെ സഹോദരൻ നീൽ വിൻസെന്റ് ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിരുന്നു.
ഏറെ നാളുകൾക്കു ശേഷമാണ് മോഹൻലാൽ കുടുംബസമേതം ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. മകൾ വിസ്മയയും പ്രണവും ആയിരുന്നു ചടങ്ങിലെ മറ്റൊരു ആകർഷണം. നവംബർ 29-ന് ആയിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം നടന്നത്. അനിഷയും എമിലും ഡോക്ടർമാരാണ്. 27 വർഷത്തോളം ഇരുകുടുംബങ്ങളും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നു. അങ്ങനെയാണ് മക്കളുടെ വിവാഹത്തിലേക്ക് എത്തുന്നത്.
മറുനാടന് ഡെസ്ക്
Next Story