- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീയ്യറ്റർ ഉടമകളുടെ പ്രതിഷേധം തല്ക്കാലം കണ്ടില്ലെന്ന് നടിക്കും; ദൃശ്യം 2 ഒ.ടി.ടി റിലീസിൽനിന്ന് പിന്നോട്ടില്ലെന്ന് ആന്റണി പെരുമ്പാവൂർ
കൊച്ചി: ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ദൃശ്യം 2 ഒ.ടി.ടിയിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. തീയറ്റർ ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയ വേളയിൽ തന്നെയാണ് ഈ തിരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായി ആന്റണി വ്യക്തമാക്കിയത്.
സിനിമയുടെ റീലീസുമായി ബന്ധപ്പെട്ട് ഒരു വിഭാഗം തിയേറ്ററുടമകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തിയേറ്റർ തുറക്കുന്നതിന് സർക്കാർ അനുമതി ലഭിച്ചതിനാൽ തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യമുയർന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം. ദൃശ്യം 2-വിന്റെ റിലീസ് സംബന്ധിച്ച് തിയേറ്ററുടമകളുമായി കരാറിൽ ഏർപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതുവർഷദിനത്തിലാണ് സിനിമയുടെ റീലീസ് പ്രഖ്യാപിച്ചത്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പുറത്തിറങ്ങുക. ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ദൃശ്യം. ജനുവരി അവസാനത്തോടെ ചിത്രം പുറത്തിറങ്ങും.