കൊച്ചി: അറബികടലിന്റെ സിംഹം എന്ന സിനിമയുടെ നിർമ്മാതാവാണ് ആന്റണി പെരുമ്പാവൂർ. മലയാളസിനിമയിലെ മുൻനിര നിർമ്മാതാക്കളിൽ ഒരാൾ. കൊച്ചി കായൽക്കരയിൽ പുതിയ വീട് സ്വന്തമാക്കിയിരിക്കയാണ് ആന്റണി ഇപ്പോൾ. ആന്റണിയുടെ വീക്കെൻഡ് ഹോമിന്റെ കാഴ്ചകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അറബിക്കടലിലേക്ക് തുറക്കുന്ന സ്വീകരണ മുറിയും ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഓപ്പൺ കിച്ചണുമൊക്കെയായി അത്യാധുനിക സൗകര്യങ്ങളോടെയാണ് വിടിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്.

ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസ് ലാമിനേറ്റ് ആണ് ലിവിങ്-ഡൈനിങ് ഏരിയയ്ക്ക് മോടി കൂട്ടുന്നത്. കടലിലേക്ക് വ്യൂ ഉള്ളതാണ് മാസ്റ്റർ ബെഡ്റൂമും. ടിവി റൂമിലെ സ്ലൈഡിങ് ഗ്ലാസ് പാർട്ടീഷൻ ആണ് മറ്റൊരു ശ്രദ്ധേയ ഘടകം. നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ബ്രാൻഡ് അമ്പാസിഡറായ ഡിലൈഫ് ആണ് ഈ ആഡംബര ഫ്‌ളാറ്റ് ഒരുക്കിയിരിക്കുന്നത്. അനൂപ് മേനോനാണ് ഫ്‌ളാറ്റിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

നിർമ്മാതാവ് എന്നതിനൊപ്പം നടനെന്ന നിലയിലും ആന്റണി കഴിവ് തെളിയിച്ചിട്ടുണ്ട്. കിലുക്കം എന്ന സിനിമയിൽ തുടങ്ങിയ അഭിനയ ജിവിതം 26ഓളം സിനിമകൾ പിന്നിട്ടു.

 
 
 
View this post on Instagram

A post shared by Anoop Menon (@anoopmenoninclusive)