- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെപ്പെ ഇനി അനീഷയ്ക്ക് സ്വന്തം; നടൻ ആന്റണി വർഗീസ് വിവാഹിതനായി; ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അങ്കമാലിയിൽ
അങ്കമാലി: മലയാള സിനിമയിലെ യുവനിരയിലെ ശ്രദ്ധേയ സാന്നിധ്യമായ നടൻ ആന്റണി വർഗീസ് വിവാഹിതനായി. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുന്ന അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. പ്രണയവിവാഹമാണ്. സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ് ഇരുവരും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, അങ്കമാലിയിൽ വച്ചുതന്നെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായിരുന്നു വിവാഹത്തിന് ക്ഷണം. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി ഞായറാഴ്ച റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്. നേരത്തെ വധുവിന്റെ വീട്ടിൽ വച്ച് നടന്ന ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കമാലി ഡയറീസി'ലെ 'പെപ്പെ' എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ആന്റണി ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ടിനു പാപ്പച്ചന്റെ 'സ്വാതന്ത്ര്യം അർധരാത്രിയിൽ', ലിജോയുടെ 'ജല്ലിക്കട്ട്' എന്നിവയാണ് പുറത്തിറങ്ങിയ മറ്റു ചിത്രങ്ങൾ. ടിനു പാപ്പച്ചന്റെ 'അജഗജാന്തരം', നിഖിൽ പ്രേംരാജിന്റെ 'ആനപ്പറമ്പിലെ വേൾഡ്കപ്പ്' എന്നിവയാണ് ആന്റണി വർഗീസിന്റേതായി പുറത്തുവരാനിരിക്കുന്ന മറ്റു ചിത്രങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ