- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലമ്പൂർ ഫാത്തിമ മാതാ സ്കൂൾ പഠന കാലം മുതൽ എല്ലാ ക്ലാസിലും റാങ്ക്; ആഗ്രഹിച്ചത് ഓങ്കോളജിസ്റ്റാകാൻ; ജെ എൻ യുവിലെ പഠനം ഐഎഎസുകാരിയായി; അരിയാലൂർ കലക്ടറായിരിക്കെ അംഗനവാടി നിയമത്തിൽ കൈക്കൂലി വാങ്ങിയ രാഷ്ട്രീയക്കാരെ പാഠം പഠിപ്പിച്ചു; വീണാ ജോർജിന്റെ വിമൻസ് കോളേജിലെ കൂട്ടുകാരി അനു ജോർജ് തമിഴ്നാട്ടിൽ താക്കോൽ സ്ഥാനത്ത് എത്തുമ്പോൾ
ചെന്നൈ: കേരളത്തിലും തമിഴ്നാട്ടിലും വോട്ടടെപ്പ് നടന്നത് ഒരു ദിവസം. വോട്ടെണ്ണലും ഒരുമിച്ച്. ഫലം വന്നപ്പോൾ തമിഴകം ഭരിക്കാൻ എംകെ സ്റ്റാലിൻ എത്തി. കേരളത്തിൽ പിണറായിയുടെ തുടർഭരണവും. അതിവേഗം ടീമിനെ നിശ്ചയിച്ച് സ്റ്റാലിൻ തമിഴ്നാട്ടിൽ ഭരണം തുടങ്ങി. ഈ ടീമിൽ താരമാകുന്നത് മലയാളിയാണ്. അതും ഒരു ഐഎഎസുകാരി. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഈ മലയാളിയാകും ഇനി നിയന്ത്രിക്കുക. അങ്ങനെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഓഫിസിന്റെ ചുമതലയുള്ള ഐഎഎസ് ഉദ്യോഗസ്ഥരിൽ പാലക്കാട് പാടൂർ സ്വദേശി അനു ജോർജും എത്തുകയാണ്.
അനുജോർജിന് കേരളത്തിൽ ഒരു കൂട്ടുകാരിയുണ്ട്. തിരുവനന്തപുരം ഗവ വിമൻസ് കോളേജിലെ സഹപാഠി. ആറന്മുളയിൽ നിന്ന് വീ്ണ്ടും ജയിച്ച് നിയമസഭയിൽ എത്തിയ വീണാജോർജ്. അനു ജോർജ് തമിഴ്നാട്ടിൽ താക്കോൽ സ്ഥാനത്ത എത്തുമ്പോൾ വീണാ ജോർജ് കേരളത്തിൽ മന്ത്രിയാകാനുള്ള സാധ്യതയുമുണ്ട്. അങ്ങനെ വന്നാൽ തിരുവനന്തപുരം വിമൻസ് കോളേജിൽ ഒരുമിച്ചിരുന്ന പഠിച്ച രണ്ട് വനിതകൾ തമിഴ്നാട്ടിലും കേരളത്തിലും ഭരണം രണ്ട് തരത്തിൽ നിയന്ത്രിക്കുന്ന സ്ഥിതിയും വരും. ഏതായാലും അനു ജോർജിന്റെ നേട്ടം മലയാളി ആഘോഷിക്കുകയാണ്. കൂട്ടുകാരിക്ക് ആശംസയുമായി വീണാ ജോർജും സോഷ്യൽ മീഡിയയിൽ സജീവം. ഇനി അറിയാനുള്ള മന്ത്രിയായ കൂട്ടുകാരിക്ക് ആശംസ കുറിക്കാൻ അനു ജോർജിന് കഴിയുമോ എന്നത് മാത്രം.
അരിയല്ലൂർ ജില്ലാ കലക്ടറായിരിക്കെ സംസ്ഥാനത്തെ മികച്ച കലക്ടർക്കുള്ള പുരസ്കാരം നേടിയ അനു 2003 തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥയാണ്. പാടൂർ മുണ്ടമറ്റം ജോർജ് മാത്യു -വൽസ ജോർജ് ദമ്പതികളുടെ മകളാണ്. ചെന്നൈയിൽ താമസമാക്കിയ പാലാ വടക്കൻ കുടുംബാംഗവും ഐടി പ്രഫഷണലുമായ എൻജിനിയർ തോമസ് ജോസഫ് ആണ് ഭർത്താവ്. ആദിത്യ ജോ തോമസ്, ടെസ് മരിയ തോമസ് എന്നിവരാണ് മക്കൾ. പ്ലാന്ററാണ് അച്ഛൻ ജോർജ് മാത്യു. സത്യസന്ധതയും കാര്യക്ഷമതയുമുള്ള ഓഫിസറെന്ന പേരാണു മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലേക്കു അനുവിനെ തിരഞ്ഞെടുക്കാൻ വഴിയൊരുക്കിയത്.
നിലമ്പൂരിലും ഒറ്റപ്പാലത്തുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അനുവിന്റെ ബിരുദ പഠനം തിരുവനന്തപുരം ഗവ.വിമൻസ് കോളജിലായിരുന്നു. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്നു എംഎയും എംഫിലും നേടി. അതിനു ശേഷമാണു സിവിൽ സർവീസ് പരീക്ഷയെഴുതി ഐഎഎസ് നേടിയത്. ചെറുപ്പത്തിൽ ഓങ്കോളജിസ്റ്റ് ആകാൻ ആഗ്രഹിച്ചെങ്കിലും ഡൽഹി ജെഎൻയുവിലെ പഠനമാണ് സിവിൽ സർവീസിലേക്ക് ആകർഷിച്ചതെന്ന് അനു വിശദീകരിക്കുന്നു. അഖിലേന്ത്യാ തലത്തിൽ 25-ാം റാങ്കോടെ സിവിൽ സർവീസ് പാസായ അനു തമിഴനാട് കേഡർ സെലക്ട് ചെയ്യുകയായിരുന്നു.
സിവിൽ സർവീസിലിരിക്കെ സ്കോളർഷിപ്പോടെ ഇംഗ്ലണ്ടിൽ നിന്നു പബ്ലിക് പോളിസിയിൽ മാസ്റ്റേഴ്സ് ബിരുദം നേടി. ചെന്നൈ കോർപറേഷൻ ഡെപ്യൂട്ടി കമ്മിഷണർ, അമ്പത്തൂർ മുനിസിപ്പൽ കമ്മിഷണർ, പ്രോട്ടോക്കോൾ ഓഫിസർ, സംസ്ഥാന ഷുഗർ കോർപറേഷൻ എംഡി എന്നീ പദവികൾ വഹിച്ചു. നിലവിൽ ഇൻഡസ്ട്രീസ് കമ്മിഷണർ, ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് ഡയറക്ടർ പദവികൾ വഹിച്ചുവരികയായിരുന്നു. അരിയാലൂർ കലക്ടറായിരിക്കെ അംഗനവാടി നിയമത്തിൽ കൈക്കൂലി വാങ്ങിയ രാഷ്ട്രീയ്ക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചു വാർത്തകളിൽ നിറഞ്ഞു.
ഡൽഹി ജെഎൻയുവിൽ നിന്ന് സോഷ്യോളജിയിൽ എംഎയും എംഎഫിലും പാസായ ശേഷമാണു സിവിൽ സർവീസിൽ ചേർന്നത്. നിലമ്പൂർ ഫാത്തിമ മാതാ സ്കൂൾ മുതൽ എല്ലാ ക്ലാസുകളിലും ഉയർന്ന റാങ്കോടെ പാസായ അനു സിവിൽ സർവീസിലെത്തിയും തിളങ്ങി. തിരുവനന്തപുരം വിമൻസ് കോളജിൽ നിന്നാണ് പ്രീഡിഗ്രിയും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡിഗ്രിയും പാസായത്.
മറുനാടന് മലയാളി ബ്യൂറോ