- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്ഷൻ ഹീറോ ബിജുവിലെ ആ പെൺകുട്ടി ദാ ഇവിടെയുണ്ട്; മലയാളം വഴി തെലുങ്കിലേക്ക് ചേക്കേറി അനു ഇമ്മാനുവൽ: ഗ്ലാമറാകാൻ മടിയില്ലാത്ത അനു ഇപ്പോൾ തെലുങ്ക് സിനിമയിലെ സൂപ്പർ നായിക
ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളിയുടെ നായികയായി എത്തിയ ആ നാടൻ പെൺ കുട്ടിയെ ആരും മറന്ന് കാണാനിടയില്ല. അനു ഇമ്മാനുവൽ എന്ന ആ പെൺകുട്ടിയുടെ മുഖം അത്ര സുന്ദരമായിരുന്നു. എന്നാൽ പിന്നീട് ഈ പെൺകുട്ടിയെ മലയാള സിനിമയിൽ കണ്ടിട്ടില്ല. അനു എവിടെ എന്ന് ചോദിക്കുന്നവരും നിരവധിയാണ്. മലയാളിയാണെങ്കിലും അനു ഇന്ന് തെലുങ്കിലെ മിന്നും താരമാണ്. തെലുങ്ക് സിനിമയിലെ പ്രമുഖരുടെ എല്ലാം നായികയാണ് ഈ മലയാളി പെൺകുട്ടി തെലുങ്ക് സിനിമയിൽ വിലസുന്നത്. തെലുങ്കിൽ അനു സൂപ്പർ ഹിറ്റായതോടെ മാതൃ ഭാഷയായ മലയാളത്തെ പൂർണ്ണമായും കൈവിട്ടമട്ടാണ്. അല്ലു അർജുൻ, പവൻ കല്ല്യാൺ തുടങ്ങിയ തെലുങ്കിലെ പ്രമുഖരുടെ എല്ലാം നായികയായിട്ടാണ് അനു വിലസുന്നത്. ആക്ഷൻ ഹീറോ ബിജുവിനു ശേഷം നേരെ തെലുങ്കിലേക്ക് പോയ താരത്തിന്റെ അഞ്ചാമത്തെ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അല്ലു അർജുൻ നായകനാകുന്ന 'നാ പേരു സൂര്യ' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന അനു സമൂഹമാധ്യമങ്ങളിലും മറ്റും സജീവസാന്നിധ്യമാണ്. അതീവ ഗ്ലാമറസായാണ് പലപ്പോഴും താരം സോഷ്യൽ മീഡയയിലും മറ്റും ചിത്രം
ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളിയുടെ നായികയായി എത്തിയ ആ നാടൻ പെൺ കുട്ടിയെ ആരും മറന്ന് കാണാനിടയില്ല. അനു ഇമ്മാനുവൽ എന്ന ആ പെൺകുട്ടിയുടെ മുഖം അത്ര സുന്ദരമായിരുന്നു. എന്നാൽ പിന്നീട് ഈ പെൺകുട്ടിയെ മലയാള സിനിമയിൽ കണ്ടിട്ടില്ല. അനു എവിടെ എന്ന് ചോദിക്കുന്നവരും നിരവധിയാണ്.
മലയാളിയാണെങ്കിലും അനു ഇന്ന് തെലുങ്കിലെ മിന്നും താരമാണ്. തെലുങ്ക് സിനിമയിലെ പ്രമുഖരുടെ എല്ലാം നായികയാണ് ഈ മലയാളി പെൺകുട്ടി തെലുങ്ക് സിനിമയിൽ വിലസുന്നത്. തെലുങ്കിൽ അനു സൂപ്പർ ഹിറ്റായതോടെ മാതൃ ഭാഷയായ മലയാളത്തെ പൂർണ്ണമായും കൈവിട്ടമട്ടാണ്.
അല്ലു അർജുൻ, പവൻ കല്ല്യാൺ തുടങ്ങിയ തെലുങ്കിലെ പ്രമുഖരുടെ എല്ലാം നായികയായിട്ടാണ് അനു വിലസുന്നത്. ആക്ഷൻ ഹീറോ ബിജുവിനു ശേഷം നേരെ തെലുങ്കിലേക്ക് പോയ താരത്തിന്റെ അഞ്ചാമത്തെ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അല്ലു അർജുൻ നായകനാകുന്ന 'നാ പേരു സൂര്യ' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന അനു സമൂഹമാധ്യമങ്ങളിലും മറ്റും സജീവസാന്നിധ്യമാണ്.
അതീവ ഗ്ലാമറസായാണ് പലപ്പോഴും താരം സോഷ്യൽ മീഡയയിലും മറ്റും ചിത്രം പോസ്റ്റ് ചെയ്യാറ്. അടുത്തിടെ ഫേസ്‌ബുക്ക് ലൈവിൽ വന്നപ്പോഴും അതീവ ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെട്ടത്.
തുപ്പറിവാളൻ എന്ന വിശാൽ ചിത്രത്തിലൂടെ തമിഴിലും അനു തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.