കൊച്ചി: സിനിമകളിൽ സജീവമല്ലെങ്കിലും സിനിമാതാരത്തോളം മലയാളി നെഞ്ചേറ്റിക്കഴിഞ്ഞ താരമാണ് അനു കെ അനിയൻ.യഥാർത്ഥ പേര് അതാണെങ്കിലും ജോർജ്ജ് എന്നു വിളിക്കാനാണ് പ്രേക്ഷകർക്കിഷ്ടവും.ചെറിയ കാലംകൊണ്ട് മലയാളികൾക്കിടയിൽ പ്രിയങ്കരമായി മാറിയ വെബ് സീരീസാണ് കരിക്കിന്റെ തേരാ പാര. ഇതിലൂടെയാണ് അനു കെ അനിയൻ ആരാധകരകരുടെ പ്രിയപ്പെട്ട ജോർജ് ആയത്.

ഇപ്പോഴിതാ തന്റെ സ്വപ്നം യാഥാർഥ്യമാക്കിയ സന്തോഷത്തിലാണ് അനു. 'ചില സ്വപ്നങ്ങൾ യാഥാർഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങൾക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്' എന്ന കുറിപ്പോടെയാണ് പുതിയ കാർ സ്വന്തമാക്കിയ വിവരം അനു പങ്കുവെച്ചിരിക്കുന്നത്.
കിയയുടെ എസ് യുവി സോണറ്റാണ് അനുവിന്റെ ആദ്യ കാർ.

 

 
 
 
View this post on Instagram

A post shared by Anu K Aniyan (@anu_k_aniyan)

ഒരു ലീറ്റർ ടർബോ പെട്രോൾ, 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ. ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിന് 117 ബിഎച്ച്പി കരുത്തും 172 എൻഎം ടോർക്കും സൃഷ്ടിക്കാനാവും. ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഈ എൻജിന് കൂട്ട്.2 ലീറ്റർ പെട്രോൾ എൻജിൻ സൃഷ്ടിക്കുക 81 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമാണ്.

1.5 ലീറ്റർ ഡീസൽ എൻജിനാവട്ടെ 113 ബി എച്ച് പി വരെ കരുത്തും 250 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ഏകദേശം 7.15 ലക്ഷം രൂപമുതൽ 13.09 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്‌സ്‌ഷോറൂം വില.