ടൊവിനോ തോമസിന്റെ തീവണ്ടി പ്രേക്ഷക പ്രതികരണങ്ങൾ നേടി വിജയിച്ച് മുന്നേറുകയാണ്. അടുത്തിടെ റിലീസ് ചെയ്തതിൽ ഏറ്റവും നല്ല അഭിപ്രായം നേടി പ്രദർശനം തുടരുകയാണ് ചിത്രം. ആക്ഷനും റൊമാൻസും മൂല്യങ്ങളും ഇഴകലർന്ന ചിത്രമെന്നാണ് തീവണ്ടിയെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം.

എന്നാൽ അതിനിടയിൽ ചർച്ചയാകുന്നത് ചിത്രത്തിലെ ടൊവിനോയുടെ ചുംബന രംഗങ്ങളാണ്. ടൊവിനൊയുടെ മായാനദി, അഭിയുടെ കഥ അനുവിന്റേയും തുടങ്ങിയ ചിത്രങ്ങളിലും ചുംബന രംഗങ്ങൾ വളരെയധികം ചർച്ചയായിരുന്നു. തുടർന്നാണ് ടൊവിനോയുടെ ചുംബനങ്ങളെ ചുറ്റിപ്പറ്റി ആരാധകർ കമന്റുകളും ട്രോളുകളുമായി രംഗത്ത് വരുന്നത്.

മലയാളത്തിലെ ഇമ്രാൻ ഹഷ്മി എന്ന വിശേഷണമാണ് ടൊവിനോയ്ക്ക് ലഭിച്ചിട്ടുള്ളത്.. ടൊവിനോയുടെ അടുത്ത ചിത്രമായ കുപ്രസിദ്ധ പയ്യനിൽ അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു.

അനു സിത്താരക്ക് ഉപദേശം നൽകുന്ന ആരാധകന്റെ കമന്റും അതിന് നടി നൽകിയ മാസ് മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം അനു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് ചിത്രത്തിന് താഴെ വന്ന കമന്റ് ഇങ്ങനെ; ''ചേച്ചി ടോവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാൽ മതി''.ഇത്രേം ഗ്യാപ് മതിയോ എന്നുചോദിച്ച് അനു തിരിച്ചൊരു ചിത്രവും പോസ്റ്റ് ചെയ്തു