തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹിറ്റ് സിനിമകളിലെ നായികയായി അനു സിത്താര മാറി. തന്നെ നടി കാവ്യ മാധവനുമായി താരതമ്യം ചെയ്യുന്നതിനെ കുറിച്ച് പറയുകയാണ് നടി ഇപ്പോൾ.

'കാവ്യ ചേച്ചിയെ എനിക്കൊരുപാട് ഇഷ്ടമാണ്. എന്നെ കണ്ടാൽ കാവ്യ ചേച്ചിയെ പോലെയുണ്ടെന്നൊക്കെ പലരും പറഞ്ഞു കേൾക്കുമ്പോൾ സന്തോഷം തോന്നിയിട്ടുണ്ട്' എന്ന് താരം പറയുന്നു. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് അനു സിത്താര പ്രതികരിച്ചത്.

'ചന്ദ്രനുദിക്കുന്ന ദിക്കിലെ രാധ, മീശ മാധവനിലെ രുഗ്മിണി, ബാവുട്ടിയുടെ നാമത്തിലെ വനജ, അനന്തഭദ്രത്തിലെ ഭദ്ര, പെരുമഴക്കാലത്തിലെ ഗംഗ, അങ്ങനെ എനിക്ക് പ്രിയപ്പെട്ട കാവ്യ ചേച്ചിയുടെ കഥാപാത്രങ്ങൾ ഒരുപാടുണ്ട്' എന്നും അനു സിത്താര വ്യക്തമാക്കി.