തിരുവനന്തപുരം:ഷൂട്ടിങ് സെറ്റിൽ പരസ്പരം ഭക്ഷണം വാരി കൊടുക്കുന്ന നടിമാരുടെ വീഡിയോ വൈറലാകുന്നു.അനു സിത്താര നിമിഷ സജയൻ എന്നിവരാണ് ഭക്്ഷണം വാരി നൽകുന്നത്.ഇതിന് മുൻപ് അനു സിത്താരയും നിമിഷ സജയനും ഒരു ചിത്രത്തിലും ഒന്നിച്ച് അഭിനയിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ രണ്ടും പേരും ചങ്ക് സിസ്റ്റേഴ്‌സാണ്. നടൻ മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.

ഷൂട്ടിങ് സെറ്റിൽ നിന്നു പുറത്തു വരുന്ന ഇരുവരും ഒന്നിച്ചുള്ള സൗഹൃദ നിമിഷങ്ങളാണ് ഇപ്പോൾ സോഷിൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. നിമിഷയ്ക്കു ഭക്ഷണം വാരി നൽകുകയായിരുന്നു അനു സിത്താര. നല്ല കുട്ടിയായിരുന്നു അനു വാരി നൽകുന്ന ഭക്ഷണം നിമിഷ കഴിക്കുന്നുമുണ്ട്. മുമ്പ് ഇരുവരും ഒന്നിച്ചു നൃത്തം ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു.ഭക്ഷണം കഴിക്കുന്നതിനിടയിൽ ഇരുവരും സൗഹൃദ സംഭാഷണത്തിലേർപ്പെടുന്നതും കാണാം.