- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനു സിത്താരയുടെ ഫോട്ടോയ്ക്ക് കലക്കൻ കമന്റിട്ട് ടോവിനോ തോമസ്; കിടുക്കൻ മറുപടിയുമായി അനുസിത്താര
സിനിമാ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഫോട്ടോയും അതിന് മറ്റ് താരങ്ങൾ നൽകുന്ന മറുപടിയുമെല്ലാം ആരാധകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ടൊവിനോയുടെ ഒരു കമന്റിന് അനു സിത്താര നൽകിയ കമന്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അനു സിതാര ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ചുവട്ടിൽ കമന്റുമായി എത്തിയതാണ് ടൊവിനോ. അനു സിത്താരയും ടോവിനോയും ഒരുമിച്ചെത്തുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ടൊവിനോയെ പിറകിൽ ഇരുത്തി അനു സ്‌കൂട്ടർ ഓടിക്കുന്നതാണ് ചിത്രം. ഈ ചിത്രത്തിന് ടൊവിനോ കൊടുത്ത കമന്റ് ഇങ്ങനെ. 'അടുത്ത തവണ ബുള്ളറ്റ് ഓടിക്കണം'. എന്നാൽ ഈ കമന്റിന് അനു നൽകിയ മറുപടി ഇങ്ങനെ.'ടോവിനോ ചേട്ടൻ കൂടെ ഉണ്ടെങ്കിൽ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കും'. സോഷ്യൽ ലോകത്ത് ഏറെ ആരാധകർ ഉള്ള താരങ്ങളാണ് ടോവിനോയും അനു സിത്താരയും. എന്തായാലും ഇരുവരുടെയും കമന്റുകൾ ഏറ്റെടുത്തിരിക്കുകയാണ് സൈബർ ലോകവും ആരാധകരും.
സിനിമാ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഫോട്ടോയും അതിന് മറ്റ് താരങ്ങൾ നൽകുന്ന മറുപടിയുമെല്ലാം ആരാധകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ടൊവിനോയുടെ ഒരു കമന്റിന് അനു സിത്താര നൽകിയ കമന്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അനു സിതാര ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ചുവട്ടിൽ കമന്റുമായി എത്തിയതാണ് ടൊവിനോ.
അനു സിത്താരയും ടോവിനോയും ഒരുമിച്ചെത്തുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ടൊവിനോയെ പിറകിൽ ഇരുത്തി അനു സ്‌കൂട്ടർ ഓടിക്കുന്നതാണ് ചിത്രം. ഈ ചിത്രത്തിന് ടൊവിനോ കൊടുത്ത കമന്റ് ഇങ്ങനെ. 'അടുത്ത തവണ ബുള്ളറ്റ് ഓടിക്കണം'. എന്നാൽ ഈ കമന്റിന് അനു നൽകിയ മറുപടി ഇങ്ങനെ.'ടോവിനോ ചേട്ടൻ കൂടെ ഉണ്ടെങ്കിൽ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കും'.
സോഷ്യൽ ലോകത്ത് ഏറെ ആരാധകർ ഉള്ള താരങ്ങളാണ് ടോവിനോയും അനു സിത്താരയും. എന്തായാലും ഇരുവരുടെയും കമന്റുകൾ ഏറ്റെടുത്തിരിക്കുകയാണ് സൈബർ ലോകവും ആരാധകരും.