ന്യൂഡൽഹി: ബോളിവുഡ് താരത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ. അനുപം ഖേറിന്റെ ട്വിറ്റർ അക്കൗണ്ടാണ് പാക് സൈബർ ആർമി അയ്യിൽദിസ് ടീം ഹാക്ക് ചെയ്തത്. ഇതേത്തുടർന്ന് ട്വിറ്റർ അധികൃതർ ഈ അക്കൗണ്ട് മരവിപ്പിച്ചു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അനുപം ഖേർ സ്ഥിതീകരിച്ചിട്ടുണ്ട്.