- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതി കുഞ്ഞിനെ കൊടുക്കാൻ പറഞ്ഞാൽ അവരുടെ അവസ്ഥ എന്താകുമെന്ന് എനിക്ക് ആശങ്കയുണ്ട്...! ആന്ധ്രയിൽ ചെന്ന് കുഞ്ഞിനെ കണ്ട കഥ പറഞ്ഞ് മാതൃഭൂമി റിപ്പോർട്ടർ; ലൈവിൽ പൊട്ടിക്കരഞ്ഞ് അനുപമയും; കുഞ്ഞിനെ കാണാൻ ആഗ്രഹമുണ്ട്, നന്നായി എന്റെ കുഞ്ഞിനെ നോക്കുന്നതിന് നന്ദിയെന്ന് അനുപമ
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ വിഷയം അന്തർദേശീയ തലത്തിൽ അടക്കം വലിയ വാർത്തയായി മാറിക്കഴിഞ്ഞു. പെറ്റമ്മയിൽ നിന്നും കുഞ്ഞിനെ അടർത്തിമാറ്റിയ കഥ ബിബിസിയിൽ വരെ എത്തി. ഇന്നലെ ദത്തെടുക്കൽ നടപടികൾ നിർത്തിവെച്ചതോടെ അനുപമക്ക് കുഞ്ഞിനെ കിട്ടുമെന്ന പ്രതീക്ഷയാണ് ഉള്ളത്. എന്നാൽ, ആന്ധ്രയിലെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഇത് വലിയ വേദനയാണ് സമ്മാനിച്ചത്. അവർ ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കി കുഞ്ഞിനെ തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇരിക്കവേയാണ് കുഞ്ഞിനെ വിട്ടു കൊടുക്കണമെന്ന വിധത്തിലുള്ള സൂചനകൾ അവർക്കു ലഭിക്കുന്നത്.
ഇന്നലെ മാതൃഭൂമി ന്യൂസ് ചാനലിന്റെ ചർച്ചയിൽ ആന്ധ്രയിൽ വെച്ച് അനുപമയുടെ കുഞ്ഞിനെ കണ്ട കഥ മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ അനൂപ് ദാസ് വിവരിച്ചു. അനൂപ് തന്റെ അനുഭവം പറഞ്ഞതോടെ ലൈവിൽ പൊട്ടിക്കരയുകയായിരുന്നു അനുപമ. കുഞ്ഞിനെ ഒരുപാട് ആഗ്രഹിക്കുന്ന രണ്ട് പേരാണ് മാതാപിതാക്കളെന്നാണ് അനൂ് പറഞ്ഞത്. ഇത് ഞങ്ങടെ കുട്ടിയാണ് ഇതെന്നും അഞ്ച് വർഷംത്തിന് ശേഷം മികച്ച വിദ്യാഭ്യാസം നൽകാൻ കുഞ്ഞിനെ വിജയവാഡയിലേക്ക് കൊണ്ടുപോകുമെന്നുമാണ് അവർ തന്നോട് പറഞ്ഞതെന്നാണ് അനൂപ് പറഞ്ഞത്. അത്രയ്ക്ക് അവർ കാര്യങ്ങൾ പ്ലാൻ ചെയ്തിരുന്നു.
ഇപ്പോൾ കേരളത്തിൽ നിന്നും വരുന്ന വാർത്തകൾ കണ്ട് അവർ വലിയ വിഷമിത്തിലാണ്. കുഞ്ഞിനെ വിട്ടു കൊടുക്കേണ്ട അവസ്ഥ വന്നാൽ എന്തു സംഭവിക്കും എന്നറിയില്ലെന്നും അനൂപ് താൻ കണ്ട കാഴ്ച്ചക്കൾ പങ്കുവെച്ചു കൊണ്ട് പറഞ്ഞു. അതേസമയം അനൂപിന്റെ വാക്കുകൾ കണ്ട് പൊട്ടിക്കരയുകയായിരുന്നു അനുപമ. കുഞ്ഞിനെ കാണാൻ ആഗ്രഹമുണ്ട്, ഇത്രയും നന്നായി എന്റെ കുഞ്ഞിനെ നോക്കുന്നതിന് നന്ദിയെന്ന് അനുപമ പൊട്ടിക്കരഞ്ഞു കൊണ്ട് അനുപമ പറഞ്ഞു.
അതേസമയം തനിക്ക് കുഞ്ഞിനെ നഷ്ടമാകാൻ ഇടയാക്കിയ പിതാവും പേരൂർക്കട സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എസ് ജയചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് അനുപമ ആവശ്യപ്പെട്ടു. പാർട്ടിയുടെ പേര് പറഞ്ഞ് ഇക്കാര്യങ്ങളെല്ലാം ചെയ്തത് ശരിയായില്ല. നേരത്തെ ഷിജുഖാനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടതും ഇതേ കാരണത്താലാണെന്നും അനുപമ പറഞ്ഞു.
അച്ഛൻ ഇപ്പോഴും പാർട്ടി ഭാരവാഹിത്വം വഹിക്കുന്നുണ്ട്. കാര്യങ്ങൾ ഇത്രത്തോളമായിട്ടും അച്ഛനോട് പാർട്ടി ഇപ്പോഴും വിശദീകരണം ചോദിക്കാത്തതിലും നടപടി സ്വീകരിക്കാത്തതിലും അതൃപ്തിയുണ്ട്. വിഷയത്തിൽ തനിക്ക് പിന്തുണ നൽകേണ്ട സമയത്ത് പാർട്ടി അതുതന്നിട്ടില്ല. ഇപ്പോൾ നൽകിയ വാക്കാലുള്ള പിന്തുണ ചെയ്തുകാണിച്ചാൽ വിശ്വസമാകുമെന്നും അനുപമ പറഞ്ഞു.
അതേസമയം, ഒരുവശത്ത് പാർട്ടി പിന്തുണ നൽകുമ്പോൾ മറ്റൊരു വശത്ത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ചില പാർട്ടി പ്രവർത്തകർ തന്നെയാണ് സൈബർ ആക്രമണം നടത്തുന്നതെന്നും അനുപമ കുറ്റപ്പെടുത്തി. ഇത്തരം പ്രചാരണങ്ങളിൽ സങ്കടമുണ്ട്. പാർട്ടിയുടെ പേജിൽനിന്നുതന്നെ സൈബർ ആക്രമണം വരുമ്പോൾ അതിന് തടയിടാൻ നേതൃത്വത്തിന് സാധിക്കില്ലേയെന്നും അനുപമ ചോദിച്ചു.
അച്ഛൻ തന്നെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഒരിക്കലും പറയില്ല. എന്നാൽ തന്റെ ജീവനെ തന്നെ അപായപ്പെടുന്ന തരത്തിലേക്ക് അതുപോയി. സ്വന്തം കുഞ്ഞിനെ വേണമെന്ന് പറയുമ്പോൾ കുട്ടിയെ പിടിച്ചുമാറ്റിയിട്ടല്ല മകളെ സംരക്ഷിക്കേണ്ടത്. കുഞ്ഞിനെ മാറ്റുന്ന സന്ദർഭത്തിൽ താൻ ആത്മഹത്യയ്ക്ക് പോലും ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യം അച്ഛനറിയാം. ശിശുക്ഷേമ സമിതിയിൽ കൊണ്ടുപോയി ഉപേക്ഷിക്കുന്നതല്ല മാറ്റിനിർത്തൽ. സുരക്ഷിതമായി മാറ്റിനിർത്തിയിരുന്നുവെങ്കിൽ ഇപ്പോഴും മാതാപിതാക്കളെ ഇഷ്ടപ്പെടുമായിരുന്നുവെന്നും അവർ പറഞ്ഞു.
ചേച്ചിയുടെ കല്യാണം വരെ മാറ്റിനിർത്തുകയാണെന്നും അതിനുശേഷം കുഞ്ഞിനെ തിരിച്ചുതരുമെന്നും പറഞ്ഞാണ് കുഞ്ഞിനെ കൊണ്ടുപോയത്. താത്കാലിക സംരക്ഷണം എന്നപേരിൽ കൊണ്ടുപോയി കുഞ്ഞിനെ ഉപേക്ഷിച്ചു. ഇക്കാര്യമാണ് തന്റെ പരാതിയിലുമുള്ളത്. പരാതി നൽകുമ്പോഴെങ്കിലും കുഞ്ഞിനെ നൽകിയത് അമ്മത്തൊട്ടിലിലാണെന്ന് മാതാപിതാക്കൾക്ക് തന്നോട് പറയാമായിരുന്നുവെന്നും അനുപമ പറഞ്ഞു.
മറുനാടന് ഡെസ്ക്