- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുരുണ്ട ഇടതൂർന്ന മുടി ട്രേഡ് മാർക്കാക്കി പ്രേമത്തിലെ മേരിയായി മലയാള സിനിമയിലേക്കെത്തിയ അനുപമയുടെ ലുക്ക് ആകെ മാറി; സ്ട്രേറ്റ് ചെയ്ത മുടിയിൽ പുതിയ ഹെയർ സ്റ്റൈലുമായി കിടിലൻ ലുക്കിൽ നടി
ചുരുണ്ട് ഇടതൂർന്ന മുടി ട്രെഡ് മാർക്ക് ആക്കി പ്രേമത്തിലെ മേരിയായി എത്തി മലയാള സിനിമയിൽ ഇടം നേടിയ അനുപമ പരമേശ്വരന്റെ പുതിയ ലുക്ക് വൈറലാകന്നു. ഇപ്പോൾ മലയാളത്തിലെ മാത്രമല്ല തെലുങ്കിലെയും പ്രിയ നായികയായി മാറിക്കഴിഞ്ഞു അനുപമയുടെ പുതിയ ഹെയർ സ്റ്റൈൽ ആണ് ശ്രദ്ധേയമാകുന്നത്. സ്ട്രൈറ്റ് ചെയ്ത്, മുടി സ്റ്റെപ്പ് കട്ട് വെട്ടി ആളാകെ മാറിയാണ് അനുപമ പുതിയ ഫോട്ടോയിൽ എത്തിയിരിക്കുന്നത്.നടിയുടെ പുതിയ ലുക്കും ആരാധകർ ഏറ്റെടുത്ത മട്ടാണ്. ട്വിറ്ററിലും ഫേസ്‌ബുക്കിലും ആരാധകരുമായി നിരന്തരം സംവദിക്കുന്ന നടിക്ക് കൂടുതൽ ആരാധകരും തെലുങ്കിൽ നിന്നാണ്. തെലുങ്കിൽ കൈനിറയെ ചിത്രങ്ങളാണ് താരത്തെതേടിയെത്തുന്നത്. തലുങ്കിൽ നടി അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വുന്നദി ഒകട്ടെ സിന്ദഗി എന്ന തെലുങ്ക് ചിത്രമാണ് നടിയുടെ അവസാന റിലീസ്.തെലുങ്കിൽ ഇനി രണ്ടു ചിത്രങ്ങളാണ് നടിയുടേതായി ഇറങ്ങാനിരിക്കുന്നത്. മലയാളത്തിൽ അവസാനം അനുപമ അവസാനമായി അഭിനയിച്ചത് ദുൽഖർ നായകനായി എത്തിയ ജോമോന്റേ സുവിശേഷങ്ങളിലാണ്. ധനുഷിന്റെ നാ
ചുരുണ്ട് ഇടതൂർന്ന മുടി ട്രെഡ് മാർക്ക് ആക്കി പ്രേമത്തിലെ മേരിയായി എത്തി മലയാള സിനിമയിൽ ഇടം നേടിയ അനുപമ പരമേശ്വരന്റെ പുതിയ ലുക്ക് വൈറലാകന്നു. ഇപ്പോൾ മലയാളത്തിലെ മാത്രമല്ല തെലുങ്കിലെയും പ്രിയ നായികയായി മാറിക്കഴിഞ്ഞു അനുപമയുടെ പുതിയ ഹെയർ സ്റ്റൈൽ ആണ് ശ്രദ്ധേയമാകുന്നത്.
സ്ട്രൈറ്റ് ചെയ്ത്, മുടി സ്റ്റെപ്പ് കട്ട് വെട്ടി ആളാകെ മാറിയാണ് അനുപമ പുതിയ ഫോട്ടോയിൽ എത്തിയിരിക്കുന്നത്.നടിയുടെ പുതിയ ലുക്കും ആരാധകർ ഏറ്റെടുത്ത മട്ടാണ്. ട്വിറ്ററിലും ഫേസ്‌ബുക്കിലും ആരാധകരുമായി നിരന്തരം സംവദിക്കുന്ന നടിക്ക് കൂടുതൽ ആരാധകരും തെലുങ്കിൽ നിന്നാണ്.
തെലുങ്കിൽ കൈനിറയെ ചിത്രങ്ങളാണ് താരത്തെതേടിയെത്തുന്നത്. തലുങ്കിൽ നടി അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വുന്നദി ഒകട്ടെ സിന്ദഗി എന്ന തെലുങ്ക് ചിത്രമാണ് നടിയുടെ അവസാന റിലീസ്.തെലുങ്കിൽ ഇനി രണ്ടു ചിത്രങ്ങളാണ് നടിയുടേതായി ഇറങ്ങാനിരിക്കുന്നത്. മലയാളത്തിൽ അവസാനം അനുപമ അവസാനമായി അഭിനയിച്ചത് ദുൽഖർ നായകനായി എത്തിയ ജോമോന്റേ സുവിശേഷങ്ങളിലാണ്.
ധനുഷിന്റെ നായികയായിട്ടാണ് അനുപമ തമിഴ് സിനിമാ ലോകത്തേക്ക് കടന്നത്. ധനുഷ് ഇരട്ടവേഷത്തിലെത്തിയ കൊടി എന്ന ചിത്രത്തിൽ ധനുഷിന്റെ നായികയായി തമിഴർക്കിടയിലും അനുപമ ശ്രദ്ധ നേടി.