ചുരുണ്ട മുടിയുമായി എത്തി മലയാളികളുടെ മനം കവർന്ന അനുപമയെ മേരി എന്ന് വിളിക്കാനാണ് മലയാളികൾക്ക് ഇഷ്ടം. പ്രേമത്തിലെ മേരിയെ എന്ന കഥാപാത്രം അത്ര വലിയ ഓളമാണ് മലയാളി പ്രേക്ഷകരിൽ സൃഷ്ടിച്ചത്. പ്രേമം സിനിമ കഴിഞ്ഞ് മലയാളത്തിൽ അത്ര തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും മലയാളത്തിന്റെ മേരിയെ തെലുങ്ക് സിനിമാ ലോകം ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോൾ തെലുങ്ക് സിനിമയിലെ തിരക്കുള്ള നായികമാരിൽ ഒരാളാണ് അനുപമാ പരമേശ്വരൻ.

ജെ എഫ് ഡബ്ല്യൂ മാഗസിനു വേണ്ടി അനുപമ നടത്തിയ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോൾ സോഷിൽ മീഡിയയിൽ വെറെലായിലരിക്കുന്നത്. മലയാളത്തിന്റെ മേരിയുടെ മേക്ക് ഓവർ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകരും. അൽപ്പം ഗ്ലാമറസാണ് എങ്കിലും വീഡിയോ സോഷിൽ മീഡിയ ഏറ്റെടുത്തു  കഴിഞ്ഞു.