മുടിയുടെ കാര്യത്തിലുള്ള സകല ഫാഷനുകളും തെറ്റിച്ച് ചുരുണ്ട മുടിയുമായി എത്തി ആൺപിള്ളേരുടെ എല്ലാം മനസ് കീഴടക്കിയ താരമാണ് പ്രേമത്തിലെ മേരി. നാട്ടിലെ സകല ആൺപിള്ളേരെ മുഴുവനും പിറകേ നടത്തിച്ച് ഒടുവിൽ മനപ്പൂർവ്വമല്ലെങ്കിലും നിവിൻ പോളിയെ തേച്ചിട്ടു പോവുകയും ചെയ്തു. ഇപ്പോൾ മലയാളവും കടന്ന് തെലുങ്കിലും സൂപ്പർ ഹിറ്റാണ് മലയാളത്തിന്റെ മേരിയായ അനുപമാ പരമേശ്വരൻ.

എന്നാൽ തേപ്പിനെ കുറിച്ച് അനുപമയ്ക്കും ഏറെ പറയാനുണ്ട്. തേപ്പിന്റെ സുഖം എല്ലാവരും ഒന്നറിഞ്ഞിരിക്കണ്ടതാണെന്നാണ് അനുപമ പറയുന്നത്. അതിന്റെ സൗന്ദര്യം വേറെ ലെവലാണെന്നും അതൊരു കലയാണെന്നുമാണ് അനുപമ പറയുന്നത്. തനിക്ക് ക്രഷസ് ഉണ്ടായിട്ടുണ്ട്. മാത്രമല്ല ഒരുപാട് സാധാനങ്ങളെ പ്രേമിച്ചിട്ടുമുണ്ട്. ഇപ്പോഴും പ്രേമിക്കുന്നുണ്ടെന്നുമാണ് അനുപമ പറയുന്നത്.

തെലുങ്കിലെ ഹിറ്റ് നായികമാരിൽ ഒരാളാണ് ഇന്ന് അനുപമാ പരമേശ്വരൻ. മുടിയൊക്കെ നീട്ടി ക്യൂട്ട് ലുക്കിലുള്ള അനുപമയുടെ ഫോട്ടോ ഷൂട്ടും മറ്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.