- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുപമയുടെ കല്യാണം പലതവണ കഴിഞ്ഞതല്ലേ!; 'ബുമ്രയെയും അനുപമയെയും ചേർത്തു മുൻപും പല കഥകളും ഇറങ്ങിയിരുന്നു; പ്രചരണങ്ങൾ തമാശയായേ കാണുന്നുള്ളു'; വിവാഹ വാർത്തകളിൽ പ്രതികരിച്ച് അനുപമ പരമേശ്വരന്റെ അമ്മ
കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും നടി അനുപമ പരമേശ്വരനും വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് മറുപടിയുമായി അനുപമയുടെ അമ്മ സുനിത പരമേശ്വരൻ.
ബുമ്രയുമായി അനുപമയ്ക്ക് മറ്റൊരു തരത്തിലുള്ള ബന്ധമില്ലെന്നും പ്രചരണങ്ങൾ തമാശയായി മാത്രമെ കാണുന്നുള്ളുവെന്നും സുനിത പറഞ്ഞു. മനോരമ ഓൺലൈനിനോടായിരുന്നു സുനിതയുടെ പ്രതികരണം.
സോഷ്യൽ മീഡിയയിൽ അനുപമയുടെ കല്യാണം പലതവണ കഴിഞ്ഞതല്ലേയെന്നും സുനിത ചോദിക്കുന്നു. അനുപമയെ കുറിച്ച് എല്ലാവരും മറന്നു തുടങ്ങുമ്പോൾ ചിലർ പുതിയ കഥകളുണ്ടാക്കും. പോസിറ്റീവായിട്ടേ ഇത്തരം കമന്റുകളെ കാണുന്നുള്ളുവെന്നും സുനിത പറഞ്ഞു.
'ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നു. അനുപമയുടെ അച്ഛനും പരിചയപ്പെട്ടിരുന്നു. അദ്ദേഹം വലിയൊരു ക്രിക്കറ്റ് പ്രേമിയാണ്. ഒരിക്കൽ ഷൂട്ടിംഗിനു പോയപ്പോൾ അനുപമ താമസിച്ച അതേ ഹോട്ടലിൽ ബുമ്രയുമുണ്ടായിരുന്നു. അന്നാണ് അവർ പരിചയപ്പെട്ടത്.
അനുപമ 'കാർത്തികേയ 2' എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി രാജ്കോട്ടിലേക്ക് പോയിരിക്കുകയാണ്. ആളുകൾ വെറുതെ പറഞ്ഞുണ്ടാക്കുന്നതല്ലാതെ ഇതിലൊന്നും വാസ്തവമില്ല. ഇത്തരം പ്രചാരണങ്ങളെ തമാശയായി മാത്രമേ കാണുന്നുള്ളൂ', സുനിത പറഞ്ഞു.
'ബുമ്രയെയും അനുപമയെയും ചേർത്തു മുൻപും പല കഥകളും ഇറങ്ങിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യാൻ തുടങ്ങിയത് ഇഷ്ടപ്പെടാത്തവർ ചേർന്നു പടച്ചു വിടുന്ന കഥകളായേ ഇതൊക്കെ കരുതുന്നുള്ളൂ. അങ്ങനെ കഥകൾ ഇറങ്ങിയതോടെ ഇരുവരും അൺഫോളോ ചെയ്തെന്നാണു തോന്നുന്നത്', സുനിത പറഞ്ഞു.