- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞിനെ കിട്ടാനുള്ള പെറ്റമ്മയുടെ ശ്രമങ്ങൾ കഴിഞ്ഞ ഏപ്രിലിൽ തന്നെ ആരംഭിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നത്; ഓഗസ്റ്റിലാണു ഞങ്ങൾ കേരളത്തിൽ പോയത്; ഞങ്ങളിൽനിന്ന് എല്ലാം മറച്ചുവച്ചു്; സൈബർ സഖാക്കൾ അറിയാൻ പോറ്റമ്മയും പെറ്റമ്മയ്ക്കൊപ്പം; ശിശുക്ഷേമ സമിതി ചെയ്തതു ക്രൂരത
ഹൈദരാബാദ്: 2020 ഒക്ടോബർ 23ന് ശിശുക്ഷേമ സമിതിയിൽ ലഭിച്ച കുഞ്ഞ് തന്റേതാണെന്ന അനുപമയുടെ അവകാശവാദവും പരാതിയും നിലനിൽക്കെയാണു കഴിഞ്ഞ ഓഗസ്റ്റ് 6ന് കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾക്കു കൈമാറിയത്-ഇതാണ് വസ്തുത. അതുകൊണ്ട് തന്നെ പോറ്റമ്മയുടേയും പെറ്റമ്മയുടേയും കണ്ണീരിന് ഉത്തരവാദി ശിശുക്ഷേമ സമിതിയാണ്. സ്വന്തം ചോരക്കുഞ്ഞിന് വേണ്ടി അമ്മ പരാതിയുമായി നടക്കുമ്പോൾ ആന്ധ്രയിലേക്ക് കുട്ടിയെ കടത്തിയ അധികാര വർഗ്ഗം. പക്ഷേ സൈബർ സഖാക്കൾ പോറ്റമ്മയുടെ കണ്ണീരിനും കുറ്റക്കാരിയാക്കുന്നത് പെറ്റമ്മയായ അനുപമയെയാണ്. മാധ്യമങ്ങളിലെ വാർത്തകൾ ചർച്ചയാക്കി അവർ ഇപ്പോഴും അനുപമയെ കളിയാക്കുന്നു.
സ്വന്തം മകളുടെ വയറ്റിൽ പിറന്ന കുട്ടിയെ ഇല്ലീഗൽ ചൈൽഡ് എന്ന് ചാനൽ ചർച്ചയിൽ വീമ്പു പറഞ്ഞ ലോക്കൽ കമ്മറ്റി അംഗം ജയചന്ദ്രനോട് കരുണയും. ദത്തുനൽകിയ കുഞ്ഞ് അനുപമയുടേതു തന്നെയെന്നു ഡിഎൻഎ പരിശോധനാഫലം വിധിയെഴുതിയതോടെ അദ്ധ്യാപകദമ്പതികളായ ആന്ധ്രസ്വദേശികൾക്ക് അവനുമായുണ്ടായിരുന്ന മൂന്നുമാസത്തിലേറെ നീണ്ട ബന്ധം എന്നെന്നേക്കുമായി മുറിപ്പെട്ടുവെന്നതാണ് വസ്തുത. ഈ കുട്ടി അമ്മയുടെ സുരക്ഷിത കൈകളിൽ എത്തുമ്പോൾ ആന്ധ്രയിലെ ദമ്പതികൾക്കുണ്ടായ നഷ്ടത്തിന് ശിശുക്ഷേമ സമിതി മാത്രമാണ് ഉത്തരവാദി.
ഒരു തെറ്റും ചെയ്യാത്ത അവർക്ക് ഒരഭ്യർഥനയേ ഉള്ളൂ 'ഇനിയും ഇങ്ങനെ നീറാൻ ഇടവരുത്താതെ എത്രയും പെട്ടെന്നു ഞങ്ങൾക്കു മറ്റൊരു കുഞ്ഞിനെ തരൂ. ഇത്തിരി ആശ്വാസമാകട്ടെ. ഇങ്ങനെ തുടരാൻ വയ്യ.'-ഇതാണ് അവർ പറയുന്നത്. ഏതായാലും അടുത്ത കുട്ടിയെ അവർക്ക് തന്നെ ദത്ത് നൽകുമെന്ന് ഉറപ്പാണ്. അനുപമ പോരാട്ടത്തിന് ഇറങ്ങുമ്പോൾ തന്നെ വിധി എന്താകുമെന്ന് അവർക്ക് അറിയാമായിരുന്നു. പോറ്റമ്മയുടെ വിഷമത്തെക്കാൾ വലുത നൊന്ത് പ്രസവിച്ച അമ്മയുടേതാണെന്നും അവർ തിരിച്ചറിഞ്ഞിരുന്നു.
പ്രസവിച്ച അമ്മയെ അച്ഛൻ ജയചന്ദ്രൻ തടങ്കലിലാക്കി. ചേച്ചിയുടെ വിവാഹ ശേഷം കുട്ടിയെ കിട്ടുമെന്ന് ആദ്യം കരുതി. എന്നാൽ ചേച്ചിയുടെ കല്യാണം കഴിഞ്ഞതോടെ എല്ലാം മാറി മറിഞ്ഞു. വീണ്ടു തൊടുപുഴയിലെ തടങ്കലിൽ. അവിടെ നിന്ന് രക്ഷപ്പെട്ട് പുറത്തിറങ്ങിയപ്പോൾ മകളെ ആരോ തട്ടിക്കൊണ്ടു പോയി എന്ന അച്ഛന്റെ കേസും. എല്ലാം അതിജീവിച്ച് സ്വന്തം മകന് വേണ്ടിയുള്ള നിയമപോരാട്ടം അനുപമ തുടങ്ങിയത് മാസങ്ങൾക്ക് ശേഷമാണ്. അപ്പോഴും കുട്ടി ശിശുക്ഷേമ സമിതിയിലുണ്ടായിരുന്നു. പേരൂർക്കട പൊലീസിലും മറ്റും കേസെത്തിയെന്ന് മനസ്സിലാക്കി അച്ഛൻ ജയചന്ദ്രൻ കളിച്ചു. അങ്ങനെയാണ് കുട്ടിയെ ആന്ധ്രയിലുള്ളവർക്ക് ദത്തു കൊടുക്കുന്നത്.
കുഞ്ഞുമായി ബന്ധപ്പെട്ടു കേരളത്തിൽ വലിയ ബഹളം നടക്കുകയാണെന്നറിഞ്ഞ അന്നുമുതൽ അവരുടെ ഉറക്കം നഷ്ടപ്പെട്ടിരുന്നു. കുഞ്ഞിനെ പ്രസവിച്ച യുവതി അവനെ തിരികെക്കിട്ടാൻ അലയുന്നതറിഞ്ഞിട്ടും ദത്തുനൽകലുമായി മുന്നോട്ടുപോയ കേരളത്തിലെ അധികൃതരെയാണ് ഈ ദമ്പതികൾ പഴിക്കുന്നത്. 'ഈ വേദന എങ്ങനെ സഹിക്കും; ഒരു അമ്മയുടെ വികാരങ്ങളോടാണ് അവർ ഇത്ര ക്രൂരത കാട്ടിയത്.' സ്വകാര്യ കോളജിൽ അദ്ധ്യാപികയായ വളർത്തമ്മ വിതുമ്പുകയാണ്. സൈബർ സഖാക്കൾ അനുപമയെ കുറ്റം പറയുമ്പോഴും ആന്ധ്രയിലെ പോറ്റമ്മ പെറ്റമ്മയ്‌ക്കൊപ്പമാണ്..
'കുഞ്ഞിനെ തിരികെ കിട്ടാനുള്ള പെറ്റമ്മയുടെ ശ്രമങ്ങൾ കഴിഞ്ഞ ഏപ്രിലിൽത്തന്നെ ആരംഭിച്ചിരുന്നു എന്നാണ് ഞങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നത്. കുഞ്ഞിനുവേണ്ടി ഓഗസ്റ്റിലാണു ഞങ്ങൾ കേരളത്തിൽ പോയത്. ഞങ്ങളിൽനിന്ന് എല്ലാം മറച്ചുവച്ചു എന്നതാണ് അധികൃതർ ചെയ്ത വലിയ തെറ്റ്. ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു. മറ്റൊരു കുഞ്ഞിനെ അവർക്കു തരാമായിരുന്നല്ലോ. ഒരു തെറ്റും ചെയ്യാത്ത ഞങ്ങൾക്ക് ഇത്ര വലിയ ശിക്ഷ നൽകേണ്ടിയിരുന്നോ? ആ അമ്മ ചോദിക്കുന്നു. ഈ ചോദ്യത്തിന് മറുപടി നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. ശിശുക്ഷേമ സമിതിയിലെ പൊയ്മുഖങ്ങളെ അഴിക്കുള്ളിൽ അടയ്‌ക്കേണ്ടത് ഈ സാഹചര്യം ഇനി ഉണ്ടാകാതിരിക്കാനാണ്.
'ഞങ്ങളുമായി നല്ല അടുപ്പമായിക്കഴിഞ്ഞിരുന്നതിനാൽ ഏറ്റെടുക്കാൻ വന്ന അധികൃതരുടെ കയ്യിൽപ്പോകാൻ അവൻ സമ്മതിച്ചില്ല. ഒത്തിരി കരഞ്ഞു. പെറ്റമ്മയ്ക്കു മാത്രമേ ഒരു കുഞ്ഞിനു സ്‌നേഹവും കരുതലും നൽകാനാകൂ? പോറ്റമ്മയ്ക്കും അതിനു കഴിയില്ലേ?' ശബ്ദമിടറിക്കൊണ്ടു വളർത്തമ്മ ചോദിക്കുന്നു. 'ആ കുഞ്ഞ് മിടുക്കനാണ്. ബുദ്ധിമാനാണ്. എന്റെ ഭാര്യയുമായി ആഴത്തിൽ അടുപ്പം ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. വീട്ടിൽ കൊണ്ടുവന്ന ദിവസം ഇപ്പോഴും ഓർക്കുന്നു. സദാ സമയവും അവളുടെ കയ്യിലായിരുന്നു. അടുത്തുനിന്നു മാറില്ല. അവൻ ഞങ്ങളുടെ ജീവനായിരുന്നു. വളർത്തച്ഛനും സങ്കടം അടക്കാനാകുന്നില്ലെന്ന് മനോരമ പറയുന്നു.
കുഞ്ഞിനെ ദത്തെടുക്കാനായി തങ്ങളുടെ ഊഴം വരുന്നതും കാത്ത് 4 വർഷമാണ് ദമ്പതികൾ ക്ഷമയോടെ കാത്തിരുന്നത്. താൽപര്യമുള്ള 3 സംസ്ഥാനങ്ങളായി ആന്ധ്രപ്രദേശ്, തെലങ്കാന, കേരള എന്നിങ്ങനെയാണ് അപേക്ഷയിൽ നൽകിയിരുന്നത്. ആന്ധ്രയിലും തെലങ്കാനയിലും നീണ്ട വെയ്റ്റിങ് ലിസ്റ്റ് ആയിരുന്നതിനാൽ അവസാനം കേരളത്തെ തന്നെ ആശ്രയിച്ചു-അവർ വേദനയോടെ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ