- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗികാതിക്രമങ്ങൾ വിനോദ മേഖലയിൽ മാത്രം കണ്ടു വരുന്ന ഒന്നല്ല; അത് ആഗോള വ്യാപകമാണ്; താൻ ആരാണെന്നും എത്തരത്തിലുള്ള മനുഷ്യനാണെന്നും കണ്ടെത്താൻ അല്ലെങ്കിൽ തിരിച്ചറിയാൻ ഒരുവൻ ആത്മപരിശോധന നടത്തേണ്ടതാണെന്ന് അനുരാഗ് കശ്യപ്
മുംബൈ: ലൈംഗികാതിക്രമങ്ങൾ വിനോദ മേഖലയിൽ മാത്രം കണ്ടു വരുന്ന ഒന്നല്ലെന്ന് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. അത് ആഗോള വ്യാപകമാണ്. താൻ ആരാണെന്നും എത്തരത്തിലുള്ള മനുഷ്യനാണെന്നും കണ്ടെത്താൻ അല്ലെങ്കിൽ തിരിച്ചറിയാൻ ഒരുവൻ ആത്മപരിശോധന നടത്തേണ്ടതാണെന്നും അനുരാഗ് പറഞ്ഞു. ഞാൻ കോളേജിൽ പഠിച്ചു കൊണ്ടിരുന്ന സമയത്ത് എന്റെ സുഹൃത്തുക്കൾ എന്നോട് പറയാറുണ്ടായിരുന്നു ഒരു പെൺകുട്ടി വേണ്ടെന്ന് പറഞ്ഞാലും നീ അവളുടെ കൈ പിടിച്ചിരിക്കണമെന്ന്. എന്റെ ഡ്രൈവർ ഉത്തരേന്ത്യാക്കാരനാണ്. എപ്പോഴൊക്കെ അയാളുടെ മുന്നിലൂടെ ഒരു സ്ത്രീ കാറോടിച്ചു പോകുന്നുവോ അപ്പോഴൊക്കെ അയാൾ പറയാറുണ്ട്, മര്യാദക്ക് വാഹനമോടിക്കാൻ അറിയാത്ത സ്ത്രീകളൊക്കെ എന്തിനാണ് വാഹനമോടിക്കാൻ പോകുന്നതെന്ന്. ഇതാണ് ലോകവ്യാപകമായി പ്രചരിച്ചു വരുന്ന ആശയവും സങ്കൽപ്പവും. ഇതാണ് നമ്മളെ പഠിപ്പിച്ചു വച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അവ നമ്മുടെ ഉപബോധ മനസ്സിൽ അങ്ങനെ പതിഞ്ഞു കിടക്കുകയാണ്. പുരുഷൻ സ്ത്രീയെ ഭരിക്കേണ്ടവനാണെന്ന് അവന് തോന്നാനുള്ള കാരണവും അതവന്റെ ഉപബോധ മനസ്സിൽ ഉള്ളതിനാലാണെ
മുംബൈ: ലൈംഗികാതിക്രമങ്ങൾ വിനോദ മേഖലയിൽ മാത്രം കണ്ടു വരുന്ന ഒന്നല്ലെന്ന് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. അത് ആഗോള വ്യാപകമാണ്. താൻ ആരാണെന്നും എത്തരത്തിലുള്ള മനുഷ്യനാണെന്നും കണ്ടെത്താൻ അല്ലെങ്കിൽ തിരിച്ചറിയാൻ ഒരുവൻ ആത്മപരിശോധന നടത്തേണ്ടതാണെന്നും അനുരാഗ് പറഞ്ഞു.
ഞാൻ കോളേജിൽ പഠിച്ചു കൊണ്ടിരുന്ന സമയത്ത് എന്റെ സുഹൃത്തുക്കൾ എന്നോട് പറയാറുണ്ടായിരുന്നു ഒരു പെൺകുട്ടി വേണ്ടെന്ന് പറഞ്ഞാലും നീ അവളുടെ കൈ പിടിച്ചിരിക്കണമെന്ന്.
എന്റെ ഡ്രൈവർ ഉത്തരേന്ത്യാക്കാരനാണ്. എപ്പോഴൊക്കെ അയാളുടെ മുന്നിലൂടെ ഒരു സ്ത്രീ കാറോടിച്ചു പോകുന്നുവോ അപ്പോഴൊക്കെ അയാൾ പറയാറുണ്ട്, മര്യാദക്ക് വാഹനമോടിക്കാൻ അറിയാത്ത സ്ത്രീകളൊക്കെ എന്തിനാണ് വാഹനമോടിക്കാൻ പോകുന്നതെന്ന്. ഇതാണ് ലോകവ്യാപകമായി പ്രചരിച്ചു വരുന്ന ആശയവും സങ്കൽപ്പവും. ഇതാണ് നമ്മളെ പഠിപ്പിച്ചു വച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അവ നമ്മുടെ ഉപബോധ മനസ്സിൽ അങ്ങനെ പതിഞ്ഞു കിടക്കുകയാണ്. പുരുഷൻ സ്ത്രീയെ ഭരിക്കേണ്ടവനാണെന്ന് അവന് തോന്നാനുള്ള കാരണവും അതവന്റെ ഉപബോധ മനസ്സിൽ ഉള്ളതിനാലാണെന്നും അനുരാഗ് പറഞ്ഞു.
ഒരുവൻ ഒരു കുറ്റം ചെയ്തു ശിക്ഷിക്കപ്പെട്ടാൽ അതേ കുറ്റകൃത്യം ചെയ്യുന്നതിന് മുൻപ് മറ്റെയാൾ പലയാവർത്തി അതിനെ പറ്റി ചിന്തിക്കും. അതിനാൽ ഇത്തരം തുറന്നു പറച്ചിലുകൾ സമൂഹത്തിൽ നല്ല മാറ്റം തന്നെ കൊണ്ട് വരുമെന്നും അനുരാഗ് കശ്യപ് പറഞ്ഞു