വാഷിങ്ടൺ ഡി സി: ഇന്റർനാഷണൽ റിലിജിയസ് ഫ്രീഡം യു എസ് കമ്മീഷനിൽ ഇന്ത്യൻ അമേരിക്കൻ സിവിൽ റൈറ്റ്സ് അറ്റോർണി അരുണിമ ഭാർഗവയെ നിയമിച്ചതായി ഹൗസ് സ്പീക്കർ നാൻസി പെളോസി അറിയിച്ചു.

ഡിസംബർ 13 നായിരുന്നു നിയമനം. അരുണിമയുടെ നിയമനത്തെ സ്വാഗതം ചെയ്യുന്നതായി ഇന്റർനാഷണൽ റിലിജിയസ് ഫ്രീഡം ചെയർ ടെൻസിൽ ഡോർജി പറഞ്ഞു. കമ്മീഷന്റെ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിനും പുതിയ നയങ്ങൾ രൂപീകരിക്കുന്നതിനും അരുണയുടെ നിയമനം പ്രയോജനപ്പടുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

അമേരിക്കയിലെ ന്യൂനപക്ഷ സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിനും, അതിന് അവർക്കാവശ്യമായ നിയമോപദേശങ്ങൾ നൽകുന്നതിനും ലക്ഷ്യമിട്ട് ആരംഭിച്ച ഏൻതം ഓഫ് യു എസ് എന്ന സംഘടനയുടെ സ്ഥാപകയാണ് അരുണ ഭാർഗവ.

കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ ബിരുദം നേടിയ ഇവർ യു എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് സിവിൽ റൈറ്റ്സ് ഡിവിഷൻ എഡുക്കേഷണൽ ഓപ്പർറ്റിയൂണിറ്റീസസ് വിഭാഗത്തിന്റെ അദ്ധ്യക്ഷതയായിരുന്നു.

ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിൽ വരുന്നതിന് മുമ്പ് എഡുക്കേഷൻ പ്രാക്ടീസ് ഡയറക്ടറായിരുന്നു.ചിക്കാഗൊ സൗത്ത് സൗണ്ടിൽ ജനിച്ചുവളർന്ന ഇവർ ഇന്ത്യയിലെ പ്രാദേശിക ഗവണ്മെന്റ് സമിതികളിലേക്ക് സ്ത്രീകളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.

മതസ്വാതന്ത്ര്യത്തിന് ഭീഷണി നേരിടുന്ന വിദേശ രാജ്യങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് യു എസ് കോൺഗ്രസ്സ് സ്ഥാപിച്ച സംഘടനയാണ് യു എസ് സി ഐ ആർ.