- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകൻ കുഞ്ഞിനേയും അമ്മായിയേയും കൊന്ന കേസ്; ഇരട്ട ജീവപര്യന്തം സ്ഥാപിക്കപ്പെട്ട അനുശാന്തി ഒടുവിൽ അപ്പീലിന് പോകുന്നു; കൊലപാതകത്തിലെ പങ്ക് നിഷേധിച്ച് ജയിലിൽ കഴിയുന്ന ടെക്കി
കൊച്ചി : ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ സെഷൻസ് കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ പ്രതിയായ അനുശാന്തി ഹൈക്കോടതിയിൽ അപ്പീൽ നൽകി. കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും 62.5 ലക്ഷം രൂപ പിഴയും വിധിച്ച തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ. സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയെന്ന് വിധിക്കരുതെന്നാണ് അനുശാന്തിയുടെ ആവശ്യം. കുട്ടിയെ കൊല്ലാൻ കൂട്ടുനിന്നിട്ടില്ലെന്നും അനുശാന്തി പറഞ്ഞു. ആരെയും കൊല്ലാനോ ഉപദ്രവിക്കാനോ താൻ ലക്ഷ്യമിട്ടിരുന്നില്ലെന്നും അനുശാന്തി വാദിക്കുന്നു. കൊലയുടെ ഉത്തരവാദി കാമുകൻ മാത്രമാണെന്ന് വരുത്താനാണ് നീക്കം. കാമുകനൊപ്പം ചേർന്നു കുഞ്ഞിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തുകയും ഭർത്താവിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണു കേസ്. കാമുകനായ ഒന്നാംപ്രതി നിനോ മാത്യുവിനു കോടതി വധശിക്ഷ നൽകിയിട്ടുണ്ട്. പ്രതികൾ ടെക്‌നോപാർക്കിലെ കമ്പനിയിൽ സഹപ്രവർത്തകരായിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ശിക്ഷാ ഉത്തരവിൽ അപാകതയുണ്ടെന്ന് ആരോപിച്ചാണ് അപ്പീൽ. ജസ്റ്

കൊച്ചി : ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ സെഷൻസ് കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ പ്രതിയായ അനുശാന്തി ഹൈക്കോടതിയിൽ അപ്പീൽ നൽകി. കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും 62.5 ലക്ഷം രൂപ പിഴയും വിധിച്ച തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ. സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയെന്ന് വിധിക്കരുതെന്നാണ് അനുശാന്തിയുടെ ആവശ്യം. കുട്ടിയെ കൊല്ലാൻ കൂട്ടുനിന്നിട്ടില്ലെന്നും അനുശാന്തി പറഞ്ഞു. ആരെയും കൊല്ലാനോ ഉപദ്രവിക്കാനോ താൻ ലക്ഷ്യമിട്ടിരുന്നില്ലെന്നും അനുശാന്തി വാദിക്കുന്നു. കൊലയുടെ ഉത്തരവാദി കാമുകൻ മാത്രമാണെന്ന് വരുത്താനാണ് നീക്കം.
കാമുകനൊപ്പം ചേർന്നു കുഞ്ഞിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തുകയും ഭർത്താവിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണു കേസ്. കാമുകനായ ഒന്നാംപ്രതി നിനോ മാത്യുവിനു കോടതി വധശിക്ഷ നൽകിയിട്ടുണ്ട്. പ്രതികൾ ടെക്‌നോപാർക്കിലെ കമ്പനിയിൽ സഹപ്രവർത്തകരായിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ശിക്ഷാ ഉത്തരവിൽ അപാകതയുണ്ടെന്ന് ആരോപിച്ചാണ് അപ്പീൽ. ജസ്റ്റിസ് സി.കെ.അബ്ദുൽ റഹിം, ജസ്റ്റിസ് ബി.സുധീന്ദ്രകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് വാദത്തിനു മാറ്റി. ആലംകോട് പണ്ടാരക്കോണം ലെയ്‌നിലെ തുഷാരയിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ ഓമന (58), ചെറുമകൾ സ്വാസ്തിക (നാല്) എന്നിവരെ കൊലപ്പെടുത്തുകയും ഓമനയുടെ മകനും സ്വാസ്തികയുടെ അച്ഛനുമായ ലിജീഷിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്തതാണു കേസിന് ആധാരം.
ടെക്‌നോപാർക്കിൽ ഒപ്പം ജോലി ചെയ്തിരുന്ന കാമുകൻ നിനോമാത്യുവിനൊപ്പം ജീവിക്കാൻ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്‌തെന്നും നിനോ കൊല നടപ്പിലാക്കുകും ചെയ്തുവെന്നാണ് കേസ്. നിനോമാത്യുവിനും അനുശാന്തിക്കുമെതിരെ ചുമത്തിയിരുന്ന കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന, തെളിവുനശിപ്പൽ, മോഷണം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ടെക്‌നോ പാർക്ക് ജീവനക്കാരായിരുന്ന നിനോമാത്യുവും അനുശാന്തിയും തമ്മിൽ ഉണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ ബന്ധത്തിന് തടസ്സമാകാതിരിക്കാൻ അനുശാന്തിയുടെ ഭർത്താവിനെയും കുടുംബത്തെയും വകവരുത്താൻ പ്രതികൾ പദ്ധതി തയ്യാറാക്കി. ഗൂഢാലോചനയിലൂടെ കൊലപാതം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. നിനോമാത്യവാണ് ലിജീഷിന്റെ അമ്മയെയും മകളെയും വെട്ടിക്കൊന്നത്. പക്ഷെ കുറ്റപത്രത്തിൽ തെളിവുകൾ കൃത്യമായി നിരത്തുകയും പ്രോസിക്യൂഷൻ കോടതിയിൽ ഇത് സമർത്ഥിക്കുകയും ചെയ്തതോടെ അനുശാന്തിക്കെതിരെയും കൊലപാതകവും മോഷവുമെല്ലാം തെളിഞ്ഞത്.
വാട്‌സ്ആപ് അടക്കം സാമൂഹികമാദ്ധ്യമങ്ങൾ ഉപയോഗിച്ചാണ് പ്രതികൾ ഗൂഢാലോചന നടത്തിയതെന്നും കോടതി കണ്ടെത്തിയിരുന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യപ്പെട്ടിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്‌പിയായിരുന്ന പ്രതാപൻ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 2014 ഏപ്രിൽ പതിനാറിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനാണ് നിനോ മാത്യു കൊലപാതകത്തിന് പുറപ്പെട്ടത്. അനുശാന്തിയുടെ ഭർതൃമാതാവ് ഓമനയെയും മകൾ മൂന്നുവയസുകാരി സ്വസ്തികയെയും ക്രൂരമായി കൊലപ്പെടുത്തി. അനുശാന്തിയുടെ ഭർത്താവ് ലിജീഷിനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
നിനോ മാത്യുവും അനുശാന്തിയും തമ്മിലുള്ള വഴിവിട്ട പ്രണയവും ഭർത്താവിനെയും മകളെയും ഒഴിവാക്കി ഒരുമിച്ചു ജീവിക്കാനുള്ള തീരുമാനവുമാണ് അരുംകൊലകളിലേക്കു നയിച്ചതെന്നാണു പൊലീസ് കണ്ടെത്തിയത്. നേരത്തെ തന്നെ നിനോ മാത്യുവിനെ പരിചയമുണ്ടായിരുന്ന ലിജീഷിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഉണർന്നു പ്രവർത്തിച്ചതിനാലാണു കരമണലിലെ വീട്ടിലെത്തി വസ്ത്രം മാറി രക്ഷപ്പെടാനുള്ള നീക്കത്തിനിടയിൽ തന്നെ ഇയാളെ അന്നു പിടികൂടാനായത്. സമീപ ജില്ലകളിൽ വരെ അതിർത്തികൾ അടച്ചു പൊലീസ് വാഹനപരിശോധന നടത്തുകയും നിനോ മാത്യു എത്തിച്ചേരാനിടയുള്ള എല്ലാ സ്ഥലങ്ങളിലും ഒരേസമയം പരിശോധനകൾ സംഘടിപ്പിച്ചുമാണു പൊലീസ് ഇയാളെ കുടുക്കിയത്.

