- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയേയും മകനേയും കൊന്ന അനുശാന്തിക്കൊപ്പം ഒരുമിച്ച് ജീവിച്ചുകൂടെയെന്ന് കോടതി; എങ്ങനെ ഒരുമിച്ച് ജീവിക്കുമെന്ന് ലിജേഷ്; കഴക്കൂട്ടം ടെക്കി കൊലപാതക കേസിൽ പ്രതിയായ അനുശാന്തിയും ഭർത്താവും കുടുംബകോടതിയിൽ വീണ്ടും നേർക്കു നേരെത്തിയപ്പോൾ
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച ആറ്റിങ്ങൽ കൊലക്കേസിലെ പ്രതികളിലൊരാളായ അനുശാന്തിയുമായുള്ള വിവാഹമോചനത്തിനായി ഭർത്താവ് ലിജേഷ്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി അനുശാന്തിയെ ആറ്റിങ്ങൽ കുടുംബകോടതിയിൽ ഹാജരാക്കി. പതിവ് നടപടിക്രമങ്ങളാണ് നടന്നത്. വിവാഹമോചനത്തിനു സമ്മതമാണെന്ന് ഇവർ അറിയിച്ചതിനെത്തുടർന്ന് കോടതിരേഖകളിൽ ഒപ്പുവയ്പിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി അനുശാന്തിയെ ജയിലേക്ക് മടക്കി. ഒരു മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു. കേസിൽ കോടതി പിന്നീടു തീർപ്പുകല്പിക്കും. കൊലക്കേസിൽ അനുശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ ലിജേഷ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജീവനെക്കാളേറെ സ്‌നേഹിച്ച അനുശാന്തിയുടെ ഭാഗത്തുനിന്നുള്ള ചതി പൊറുക്കാൻ പറ്റുന്നതല്ലെന്നായിരുന്നു ലിജേഷ് പറഞ്ഞത്. അനുശാന്തിക്കും കാമുകൻ നിനോ മാത്യുവിനും കോടതി ശിക്ഷ വിധിച്ചതോടെ ലിജേഷ് വിവാഹമോചന ഹർജി നല്കുകയായിരുന്നു. നേരത്തെ രണ്ടുതവണ അനുശാന്തി ഹാജരായിരുന്നില്ല. കോടതിയുടെ പ്രോഡക്ഷൻ വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം ഹാ

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച ആറ്റിങ്ങൽ കൊലക്കേസിലെ പ്രതികളിലൊരാളായ അനുശാന്തിയുമായുള്ള വിവാഹമോചനത്തിനായി ഭർത്താവ് ലിജേഷ്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി അനുശാന്തിയെ ആറ്റിങ്ങൽ കുടുംബകോടതിയിൽ ഹാജരാക്കി. പതിവ് നടപടിക്രമങ്ങളാണ് നടന്നത്. വിവാഹമോചനത്തിനു സമ്മതമാണെന്ന് ഇവർ അറിയിച്ചതിനെത്തുടർന്ന് കോടതിരേഖകളിൽ ഒപ്പുവയ്പിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി അനുശാന്തിയെ ജയിലേക്ക് മടക്കി. ഒരു മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു. കേസിൽ കോടതി പിന്നീടു തീർപ്പുകല്പിക്കും.
കൊലക്കേസിൽ അനുശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ ലിജേഷ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജീവനെക്കാളേറെ സ്‌നേഹിച്ച അനുശാന്തിയുടെ ഭാഗത്തുനിന്നുള്ള ചതി പൊറുക്കാൻ പറ്റുന്നതല്ലെന്നായിരുന്നു ലിജേഷ് പറഞ്ഞത്. അനുശാന്തിക്കും കാമുകൻ നിനോ മാത്യുവിനും കോടതി ശിക്ഷ വിധിച്ചതോടെ ലിജേഷ് വിവാഹമോചന ഹർജി നല്കുകയായിരുന്നു. നേരത്തെ രണ്ടുതവണ അനുശാന്തി ഹാജരായിരുന്നില്ല. കോടതിയുടെ പ്രോഡക്ഷൻ വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം ഹാജരാക്കിയത്. കോടതി നടപടിയുടെ ഭാഗമായി ലിജീഷിനോട് കോടതി ഒരുമിച്ച് കഴിയുന്നതിനെ കുറിച്ച് ചോദിച്ചിരുന്നു. അനുശാന്തിയുമായി എങ്ങനെ ഒരുമിച്ച് ജീവിക്കുമെന്ന മറുചോദ്യമാണ് ലിജേഷ് ചോദിച്ചത്. കൂടുതൽ കൗൺസിലിങ്ങൊന്നും ഇനി ഈ കേസിൽ ഉണ്ടാകില്ല.
കോടതി ശിക്ഷിച്ചതിനെ തുടർന്നു തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന അനുശാന്തിയെ കനത്ത പൊലീസ് കാവലിലാണ് ആറ്റിങ്ങൽ സ്‌റ്റേഷനിലെത്തിച്ചത്. ഇനിടെനിന്നാണ് കോടതിയിൽ ഹാജരാക്കിയത്. അനുശാന്തിയെ കൊണ്ടുവരുന്നതറിഞ്ഞ് വൻ ജനക്കൂട്ടം കോടതി പരിസരത്തെത്തിയിരുന്നു. കൂക്കുവിളിയും അസഭ്യവർഷവുമായാണ് ജനക്കൂട്ടം അനുശാന്തിയെ യാത്രയാക്കിയത്. സാധാരണ മൂന്ന് തവണ കൗൺസിലർമാർ വിവാഹ മോചനത്തിന് എത്തുന്ന ദമ്പതികളെ ഒരുമിച്ചിരുത്തി സംസാരിക്കും. അവസാന വഴിയായി മാത്രമേ വിവാഹ മോചനത്തിലേക്ക് കാര്യങ്ങളെത്തിക്കൂ. എന്നാൽ ലിജേഷിന്റേയും അനുശാന്തിയുടേയും കാര്യത്തിൽ ഇനിയത് ഉണ്ടാകില്ലെന്നാണ് സൂചന. അടുത്തമാസം വിവാഹ മോചനത്തിന് കോടതി അംഗീകാരം നൽകുമെന്നാണ് സൂചന.
2014 ഏപ്രിൽ 16നാണു നാടിനെ നടുക്കിയ അരുംകൊലകൾ അരങ്ങേറിയത്. അനുശാന്തിയുടെ കാമുകനും ടെക്‌നോപാർക്കിലെ ഉദ്യോഗസ്ഥനുമായ നിനോ മാത്യു ലിജേഷിന്റെ മാതാവ് ആലംകോട് മണ്ണൂർഭാഗം തുഷാരത്തിൽ റിട്ട.താലൂക്ക് ഓഫിസ് ജീവനക്കാരി ഓമന(57)യെയും ലിജേഷിന്റെ മകൾ സ്വാസ്തിക(നാല്)യെയും കൊലപ്പെടുത്തുകയും ലിജേഷിനെ ആക്രമിച്ചു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. സ്വന്തം മകളെയും ഭർത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയ കേസിലാണ് അനുശാന്തി ഇരട്ട ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ടത്. കേസിലെ രണ്ടാം പ്രതിയാണ് അനുശാന്തി.
അനുശാന്തിക്കൊപ്പം ടെക്‌നോപാർക്കിൽ ജോലിചെയ്തിരുന്ന നിനോ മാത്യുവാണ് ഒന്നാംപ്രതി. ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധമായിരുന്നു കൊലയിൽ കലാശിച്ചതെന്നായിരുന്നു പ്രോസിക്യൂഷൻ കണ്ടെത്തിയത്. സംഭവത്തിന്റെ പിറ്റേദിവസം അറസ്റ്റിലായ അനുശാന്തി വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങിയിരുന്നു. ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ഇപ്പോൾ ഇവർ അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുകയാണ്. സെഷൻസ് കോടതിയുടെ വിധിക്കെതിരെ അനുശാന്തി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.

