ഹൈദരാബാദ്: മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന്റെ അഭിനയം കണ്ട് ആരാധകരായവരാണ് മിക്ക നടീ നടന്മാരും. ഇപ്പോൾ ഒടിയൻ ചിത്രത്തിന് വേണ്ടി അദ്ധേഹം നടത്തിയ മേക്കോവറിനെ എല്ലാവരും പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാലിനെ പ്രകീർത്തിച്ചിരിക്കുകയാണ് ബാഹുബലിയുടെ സ്വന്തം ദേവസേനയായ അനുഷ്‌ക.

അനുഷ്‌കയുടെ ഏറ്റവും പുതിയ ചിത്രമായ ബാഗ്മതിയുടെ പ്രമോഷന് വേണ്ടി ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിനെ അനുഷ്‌ക മോഹൻലാലിനെക്കുറിച്ച് വാചാലനായത്. ഒടിയന് വേണ്ടി മോഹൻലാൽ വരുത്തിയ രൂപ മാറ്റം എല്ലാവർക്കും മാതൃകയാണെന്നാണ് അനുഷ്‌ക പറഞ്ഞിരിക്കുന്നത്. ഭാഗമതിക്ക് വേണ്ടി സൈസ് സീറോ ആയതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അനുഷ്‌ക മറുപടി നൽകിയത്.