ന്യൂഡൽഹി: ഇറ്റലിയിലെ വിവാഹവും ഹണിമൂണുമെല്ലാം കഴിഞ്ഞ് താരദമ്പതികളായ അനുഷ്‌കയും വിരാട് കോലിയും ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യയിലെത്തിയ ഇരുവരും നേരെ പോയത് കോലിയുടെ വീട്ടിലേക്കാണ്. വിവാഹവിശേഷങ്ങളും കുടുംബക്കാര്യവും ചർച്ച ചെയ്ത് ഇരുവരും വിരാടിന്റെ വീട്ടിൽ അടിച്ചു പൊളിക്കുകയാണ്.

കോലിയും അനുഷ്‌കയും കോലിയുടെ സഹോദരി ഭാവ്നയുമായി സംസാരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. ശെർവാണിയണിഞ്ഞ് കോലിയും പിങ്ക് ചുരിദാർ അണിഞ്ഞ അനുഷ്‌കയുമാണ് ചിത്രത്തിലുള്ളത്. ഇത് നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്.

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായുള്ള വിവാഹ സത്ക്കാരം വ്യാഴാഴ്‌ച്ച നടക്കും. അതിനുശേഷം ഡിസംബർ 26ന് ക്രിക്കറ്റിലെയും ബോളിവുഡിലെയും താരങ്ങൾക്ക് മറ്റൊരു സത്കാരവും സംഘടിപ്പിക്കുന്നുണ്ട്. വിവാഹത്തിന് പിന്നാലെ അനുഷ്‌ക കോലിയുമൊത്ത് ഹണിമൂൺ ആഘോഷിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു.