- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുഷ്ക്കയ്ക്ക് വേണ്ടി ഭാഗ്മതി കാത്തിരുന്നത് അഞ്ചു വർഷം; മറ്റാരും ഭാഗ്മതിയാവുന്നത് ഈ സംവിധായകന് സങ്കൽപ്പിക്കാൻ പോലും ആവുമായിരുന്നില്ല
ഭാഗ്മതി എന്ന കഥാപാത്രം അനുഷ്‌കയ്ക്കു വേണ്ടി കാത്തിരുന്നത് അഞ്ചു വർഷം. അനുഷ്‌ക അഭിനയിക്കുന്ന കാലത്ത് മാത്രമേ ഈ കഥ സിനിമയാക്കൂ എന്ന ദൃഢിനിശ്ചയത്തിലായിരുന്നു ഈ സിനിമയുടെ സംവിധായകൻ. 2012ലാണ് അശോകൻ ഭാഗ്മതിയുടെ തിരക്കഥയുമായി അനുഷകയെ സമീപിക്കുന്നത്. എന്നാൽ അനുഷ്‌കയ്ക്ക് ഈ സമയങ്ങളിലെല്ലാം സിനിമയിൽ തിരക്കോട് തിരക്കായിരുന്നു. എന്നാൽ അനുഷ്‌ക തന്നെ ഈ സിനിമയിൽ ഭാഗ്മതി എത്തണമെന്നത് ഈ സംവിധായകന് നിർബന്ധമായിരുന്നു. അതിനാൽ നീണ്ട അഞഅചു വർഷം ഭാഗ്മതിക്കു വേണ്ടി അദ്ദേഹം കാത്തിരിക്കുകയും ചെയ്തു. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ അനുഷ്‌ക തയ്യാറാണ്. എന്നാൽ പ്രേക്ഷകർ എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് ഈ കഥാപാത്രങ്ങൾക്കൊന്നും അനുഷ്‌ക്ക സ്വന്തം ശബ്ദം ഉപയോഗിക്കാത്തത്. എന്നാൽ ആ ചോദ്യത്തിനുള്ള അനുഷ്‌കയുടെ ഉത്തരം ഇങ്ങനെയാണ്. 'എന്റേത് കുട്ടികളുടേതുപോലുള്ള മധുരമുള്ള സ്വരമാണ്. ഇതൊരിക്കലും ഞാൻ അവതരിപ്പിച്ച ശക്തമായ കഥാപാത്രങ്ങൾക്ക് ചേരില്ല. ഭാഗ്മതി ഉൾപ്പടെ ഞാൻ ചെയ്ത കഥാപാത്രങ്ങൾ നോക
ഭാഗ്മതി എന്ന കഥാപാത്രം അനുഷ്‌കയ്ക്കു വേണ്ടി കാത്തിരുന്നത് അഞ്ചു വർഷം. അനുഷ്‌ക അഭിനയിക്കുന്ന കാലത്ത് മാത്രമേ ഈ കഥ സിനിമയാക്കൂ എന്ന ദൃഢിനിശ്ചയത്തിലായിരുന്നു ഈ സിനിമയുടെ സംവിധായകൻ.
2012ലാണ് അശോകൻ ഭാഗ്മതിയുടെ തിരക്കഥയുമായി അനുഷകയെ സമീപിക്കുന്നത്. എന്നാൽ അനുഷ്‌കയ്ക്ക് ഈ സമയങ്ങളിലെല്ലാം സിനിമയിൽ തിരക്കോട് തിരക്കായിരുന്നു. എന്നാൽ അനുഷ്‌ക തന്നെ ഈ സിനിമയിൽ ഭാഗ്മതി എത്തണമെന്നത് ഈ സംവിധായകന് നിർബന്ധമായിരുന്നു. അതിനാൽ നീണ്ട അഞഅചു വർഷം ഭാഗ്മതിക്കു വേണ്ടി അദ്ദേഹം കാത്തിരിക്കുകയും ചെയ്തു.
കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ അനുഷ്‌ക തയ്യാറാണ്. എന്നാൽ പ്രേക്ഷകർ എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് ഈ കഥാപാത്രങ്ങൾക്കൊന്നും അനുഷ്‌ക്ക സ്വന്തം ശബ്ദം ഉപയോഗിക്കാത്തത്. എന്നാൽ ആ ചോദ്യത്തിനുള്ള അനുഷ്‌കയുടെ ഉത്തരം ഇങ്ങനെയാണ്.
'എന്റേത് കുട്ടികളുടേതുപോലുള്ള മധുരമുള്ള സ്വരമാണ്. ഇതൊരിക്കലും ഞാൻ അവതരിപ്പിച്ച ശക്തമായ കഥാപാത്രങ്ങൾക്ക് ചേരില്ല. ഭാഗ്മതി ഉൾപ്പടെ ഞാൻ ചെയ്ത കഥാപാത്രങ്ങൾ നോക്കൂ. അവയൊക്കെ കനത്ത ശബ്ദം ആവശ്യപ്പെടുന്നവയായിരുന്നു. ഡയലോഗുകളാവട്ടെ രോഷം നിറയുന്നതും. ഞാൻ ശബ്ദം നൽകിയാൽ അത് ആ കഥാപാത്രങ്ങളെ നശിപ്പിക്കുന്നതിന് തുല്ല്യമായിരിക്കും. അതുകൊണ്ട് അതിന് ഇതുവരെ ശ്രമിച്ചിട്ടില്ല ഞാൻ'-അനുഷ്‌ക്ക പറഞ്ഞു.
പുതിയ ചിത്രമായ ഭാഗ്മതി ഒരു പ്രേതസിനിമയാണെന്നും അതിൽ പുനർജന്മമുണ്ടെന്നുമെല്ലാം പലരും തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും അനുഷ്‌ക്ക പറഞ്ഞു. 'അത് സമകാലിക സംഭവങ്ങൾ ചേർത്ത് തയ്യാറാക്കിയ ഒരു ത്രില്ലർ ചിത്രമാണ്. അതിൽ ഞാൻ അവതരിപ്പിക്കുന്ന സഞ്ജന എന്ന ഐ.എ.എസ് ഉദ്യോഗസ്ഥ ഒരു തികച്ചും സാങ്കൽപിക കഥാപാത്രമാണ്. ഞാൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും ചർച്ച ചെയ്യപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണതെന്നും അനുഷ്‌ക പറയുന്നു.