- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫോട്ടോഗ്രാഫുകൾ അതിരുവിടുന്നു; രൂക്ഷ വിമർശനവുമായി അനുഷ്ക ശർമ്മ; 'ഇത് ഇപ്പോൾ അവസാനിപ്പിച്ചോളണം'; പ്രതികരണം വിരാടിനൊപ്പമുള്ള ഫോട്ടോ രഹസ്യമായി പകർത്തിയ ഫോട്ടോഗ്രാഫർക്കെതിരെ
ന്യൂഡൽഹി: വിരാട് കോഹ്ലിയെ വിവാഹം കഴിച്ചതോടെ ട്രോളുകൾക്കുൾപ്പടെ പാത്രമായി നവമാധ്യമങ്ങളിൽ സജീവ ചർച്ചയായിരുന്നു അനുഷ്ക ശർമ്മ. അനുവാദമില്ലാതെ താരങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തുന്ന പാപ്പരാസികളും ഇവരെ വെറുതെ വിടാറില്ല. ഇപ്പോളിത അത്തരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അനുഷ്ക. തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ അനുമതിയില്ലാതെ പകർത്തിയ ഫോട്ടോഗ്രാഫർക്കെതിരെ യാണ് വിമർശനുമായി നടിയും ക്രിക്കറ്റ് താരം വിരാട് കോഹ് ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ രംഗത്ത് വന്നത്. തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് അവസാനിപ്പിക്കണ മെന്നും അതാണ് നിങ്ങൾക്ക് നല്ലത് എന്നുമായിരുന്നു അനുഷ്ക ഇൻസ്റ്റഗ്രാമിൽ എഴുതിയത്.
ബുധനാഴ്ച വീടിന്റെ ബാൽക്കണിയിലിരുന്ന് സംസാരിക്കുകയായിരുന്ന അനുഷ്കയുടേയും വിരാടിന്റേയും ചിത്രങ്ങളായിരുന്നു ഇവർ അറിയാതെ ഒരു ഫോട്ടോഗ്രാഫർ പകർത്തിയത്. ഈ ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചില മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഇതേ ചിത്രം പങ്കുവെച്ചുകൊണ്ട് രൂക്ഷവിമർശനവുമായി താരം രംഗത്തെത്തിയത്.
' ഈ ഫോട്ടോഗ്രാഫറോടും പ്രസിദ്ധീകരണത്തോടും തങ്ങൾ നിരവധി തവണ അഭ്യർത്ഥിച്ചിട്ടും അവർ ഇപ്പോഴും ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയാണ്. ഇത് ഇപ്പോൾ തന്നെ നിങ്ങൾ അവസാനിപ്പിക്കണം' അനുഷ്ക പറഞ്ഞു.