- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുഷ്കയും കോലിയും ഹണിമൂൺ ആഘോഷത്തിന്റെ തിരക്കിൽ; വിവാഹശേഷമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ താരദമ്പതികൾ
റോം: കഴിഞ്ഞയാഴ്‌ച്ചയാണ് ക്രിക്കറ്റ് ലോകവും ബോളിവുഡും ആഘോഷിച്ച താരവിവാഹം നടന്നത്. ഇറ്റലിയിലെ ടാസ്‌കനിയിൽ വെച്ച് ഇന്ത്യൻ ക്രിക്കറ്റ് ക്യപ്റ്റൻ വിരാട് കൊഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും വിവാഹിതരായത്. വിവാഹശേഷം താരദമ്പതികൾ ഹണിമൂൺ ആഘോഷിക്കുന്ന തിരക്കിലാണ്. കഴിഞ്ഞദിവസം യൂറോപ്പിലെ മഞ്ഞുമൂടിയ പർവ്വതപ്രദേശത്തു നിന്ന് കൊഹ്ലിക്കൊപ്പമുള്ള സെൽഫി ഫോട്ടോ അനുഷ്‌ക പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സുഹൃത്തുക്കൾക്കൊപ്പമുള്ള കൊഹ്ലിയുടെയും അനുഷ്‌കയുടെയും ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൊഹ്ലിക്കൊപ്പം ചേർന്നിരിക്കുന്ന അനുഷ്‌ക കൂടുതൽ സുന്ദരിയായിട്ടുണ്ട്. പൊട്ടിച്ചിരിച്ചുകൊണ്ടാണ് ചിത്രങ്ങളിലെല്ലാം അനുഷ്‌കയെ കാണപ്പെടുന്നത്. എന്നാൽ ഓരോ ചിത്രത്തിലും കൊഹ്ലിയുടെ മുഖഭാവം വ്യത്യസ്തമാണ്. അടുത്ത സുഹൃത്തുക്കളും കുടംബാംഗങ്ങളെയും മാത്രം ഉൾക്കൊള്ളിച്ചായിരുന്നു കൊഹ്ലി-അനുഷ്‌ക വിവാഹം.വിവാഹശേഷം കഴിഞ്ഞ ബുധനാഴ്‌ച്ച രാത്രി അനുഷ്‌കയുടെ കുടുംബം മുംബൈയിലേക്കും കൊഹ്ലിയുടെ ക
റോം: കഴിഞ്ഞയാഴ്‌ച്ചയാണ് ക്രിക്കറ്റ് ലോകവും ബോളിവുഡും ആഘോഷിച്ച താരവിവാഹം നടന്നത്. ഇറ്റലിയിലെ ടാസ്‌കനിയിൽ വെച്ച് ഇന്ത്യൻ ക്രിക്കറ്റ് ക്യപ്റ്റൻ വിരാട് കൊഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും വിവാഹിതരായത്. വിവാഹശേഷം താരദമ്പതികൾ ഹണിമൂൺ ആഘോഷിക്കുന്ന തിരക്കിലാണ്. കഴിഞ്ഞദിവസം യൂറോപ്പിലെ മഞ്ഞുമൂടിയ പർവ്വതപ്രദേശത്തു നിന്ന് കൊഹ്ലിക്കൊപ്പമുള്ള സെൽഫി ഫോട്ടോ അനുഷ്‌ക പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
സുഹൃത്തുക്കൾക്കൊപ്പമുള്ള കൊഹ്ലിയുടെയും അനുഷ്‌കയുടെയും ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൊഹ്ലിക്കൊപ്പം ചേർന്നിരിക്കുന്ന അനുഷ്‌ക കൂടുതൽ സുന്ദരിയായിട്ടുണ്ട്. പൊട്ടിച്ചിരിച്ചുകൊണ്ടാണ് ചിത്രങ്ങളിലെല്ലാം അനുഷ്‌കയെ കാണപ്പെടുന്നത്. എന്നാൽ ഓരോ ചിത്രത്തിലും കൊഹ്ലിയുടെ മുഖഭാവം വ്യത്യസ്തമാണ്.
അടുത്ത സുഹൃത്തുക്കളും കുടംബാംഗങ്ങളെയും മാത്രം ഉൾക്കൊള്ളിച്ചായിരുന്നു കൊഹ്ലി-അനുഷ്‌ക വിവാഹം.വിവാഹശേഷം കഴിഞ്ഞ ബുധനാഴ്‌ച്ച രാത്രി അനുഷ്‌കയുടെ കുടുംബം മുംബൈയിലേക്കും കൊഹ്ലിയുടെ കുടുംബം ഡൽഹിയിലേക്കും തിരിച്ചുപോന്നിരുന്നു. എന്നാൽ താരദമ്പതികൾ ഹണിമൂൺ ആഘോഷിക്കാൻ ഇറ്റലിയിൽ തങ്ങുകയായിരുന്നു. ഡിസംബർ 26 ന് മുംബൈയിൽ വെച്ച് ഇന്ത്യൻ ടീമംഗങ്ങൾക്കും മറ്റുമായി വമ്പൻ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്.