ഹൈദരാബാദ്: 'ബാഹുബലിയിലെ ദേവസേന' സിനിമയിൽ നിന്ന് അവധി എടുക്കുന്നു എന്ന് വാർത്തകൾ. ശരീരത്തിന്റെ ഭാരം കുറയ്ക്കാനാണു അനുഷ്‌കാ ശർമ്മ അവധി എടുക്കുന്നത്. എന്നാൽ 35 വസുള്ള അനുഷ്‌കയ്ക്കു വിവാഹം നടക്കാത്തത് ജാതകദോഷമുള്ളതിനാലാണെന്നും ദോഷം മാറാൻ ക്ഷേത്ര ദർശനം നടത്തിവരിയാണ് താരം എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഇഞ്ചി ഇടിപ്പഴകടി എന്ന ചിത്രത്തിനു വേണ്ടി ഭാരം കൂട്ടിയതിൽ ഏറെ പഴികേൾക്കേണ്ടി വന്നിരുന്നു അനുഷ്‌കയ്ക്ക്. ഇനി എന്തായാലും തടി കുറച്ചിട്ടേ ഉള്ളു എന്ന ലക്ഷ്യത്തിലാണത്രെ താരം. ഉടൻ വിവാഹിതയാകുമെന്നും പ്രഭാസുമായി പ്രണയത്തിലാണെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇത് അനുഷ്‌ക നിഷേധിച്ചിരുന്നു. ഇതിന് ശേഷമാണ് അവധിയെടുക്കൽ വാർത്ത സജീവമാകുന്നത്.

ബാഹുബലിയിലെ ദേവസേനയെ അവതരിപ്പിച്ചതോടെ അനുഷ്‌ക ഇന്ത്യയിലെ മിന്നും താരമായി. തെലുങ്കും തമിഴും കന്നടയും കടന്ന് ബോളിവുഡിൽ നിന്നും അനുഷ്‌കയെ തേടി അവസരങ്ങൾ എത്തി. ഇതിനിടെയാണ് അവധിയെടുക്കൽ.