ബി-ടൗണിലെ കിരീടം വെയ്ക്കാത്ത രാജ്ഞിയാണ് അനുഷ്‌കാ ശർമ്മ. ഇന്ത്യൻ ക്രിക്കറ്റിന്റെ പുരുഷ സിംഹം വിരാട് കോലിയെ വിവാഹം ചെയ്തതോടെ ഇരുവരും മാതൃകാ ദമ്പതികളായി മാറുകുയും ചെയ്തു. എവിടെ പോയാലും ഇരുവരും ഒരുമിച്ചണ് യാത്ര. കഴിഞ്ഞ ദിവസം രാഷ്ട്രപതിയിൽ നിന്നും ഖേൽരത്‌ന അവാർഡ് സ്വീകരിക്കാൻ വിരാട് എത്തിയപ്പോഴും അനുഷ്‌ക ഒപ്പം തന്നെ ഉണ്ടായിരുന്നു.

 രാഷ്ട്രപതിയിൽ നിന്നും വിരാട് കോലി അവാർഡ് ഏറ്റു വാങ്ങിയപ്പോൾ വേദിയിൽ ഇരുന്ന അനുഷ്‌ക വിരാടിനു വേണ്ടി നിർത്താതെ കയ്യടിച്ചു. ചിരിച്ചു കൊണ്ട് ഭർത്താവിനു വേണ്ടി കയ്യടിക്കുന്ന അനുഷ്‌കയുടെ വീഡിയോ വൈറലാവുകയും ചെയ്തു. കറുത്ത ബ്ലൗസും ഗോൾഡൻ സാരിയും അണിഞ്ഞ് അതിസുന്ദരിയായാണ് അനുഷ്‌ക എത്തിയത്. ലളിതമായ മേക്ക് അപ്പും വലിയ കമ്മലും പൊട്ടും എല്ലാം ആകർഷണീയമായിരുന്നു.