- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോലിയിൽ പോസിറ്റീവ് ചിന്താഗതി ഉണയർത്തിയതിൽ അനുഷ്ക്കയ്ക്കും പങ്ക്; 'ലൗലി ഗേൾ' എന്ന് വിശേഷിപ്പിച്ച് സുനിൽ ഗവാസ്‌ക്കർ
ന്യൂഡൽഹി: വീരാട് അനുഷ്‌ക ബന്ധത്തിൽ അഭിപ്രായങ്ങളുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ രംഗത്ത്. അനുഷ്‌കയെ പുകഴ്‌ത്തിക്കൊണ്ട് അഭിപ്രായം പറഞ്ഞ ഗവാസ്‌ക്കർ ലൗലി ഗേൾ എന്നാണ് അനുഷ്‌കയെ അഭിസംബോധന ചെയ്തത്. കോലിയിൽ ഒരു പൊസിറ്റീവ് ചിന്താഗതി ഉണർത്തുന്നതിലും നല്ലൊരു മനുഷ്യനായി മാറുന്നതിലും അനുഷ്‌ക ഒരുപാട് പങ്കുവഹിച്ചിട്ടുണ്ടെന്നാണ് സണ്ണിയുടെ അഭിപ്രായം. അനുഷ്‌കയ്‌ക്കെതിരെയുള്ള ട്രോളുകൾ മാനസികമായി തന്നെയും വിഷമിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. അനുഷ്‌കയുടെ പോസിറ്റീവായ ഗുണങ്ങൾ വിരാടിനെ മുന്നോട്ട് നയിച്ചു. ഇന്ത്യൻ ക്രിക്കറ്റിൽ ബാറ്റിങ്ങ് നിരയിലേക്ക് ഉയർന്നുവരുന്നതിന് അനുഷ്‌ക സ്വാധീനിച്ചിട്ടുണ്ടെന്നും തന്റെ നോട്ടത്തിൽ നല്ല ശക്തമായ കൂട്ടുകെട്ടായിരുന്നുവെന്നു അവരുടേതെന്നും ഗവാസ്‌ക്കർ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുിഖത്തിലാണ് വിരാട്-അനുഷ്‌ക ബന്ധത്തെ പുകഴ്‌ത്തി ഗവാസ്‌ക്കർ സംസാരിച്ചത്. അനുഷ്‌കയുമായി തെറ്റിപ്പിരിഞ്ഞതും, കോലിയുടെ കളി മികച്ചതയതുമായി ബന്ധപ്പെട്ട് നിരവധി കളിയാക്കലാണ് അനുഷ്കയ്ക
ന്യൂഡൽഹി: വീരാട് അനുഷ്‌ക ബന്ധത്തിൽ അഭിപ്രായങ്ങളുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ രംഗത്ത്. അനുഷ്‌കയെ പുകഴ്‌ത്തിക്കൊണ്ട് അഭിപ്രായം പറഞ്ഞ ഗവാസ്‌ക്കർ ലൗലി ഗേൾ എന്നാണ് അനുഷ്‌കയെ അഭിസംബോധന ചെയ്തത്. കോലിയിൽ ഒരു പൊസിറ്റീവ് ചിന്താഗതി ഉണർത്തുന്നതിലും നല്ലൊരു മനുഷ്യനായി മാറുന്നതിലും അനുഷ്‌ക ഒരുപാട് പങ്കുവഹിച്ചിട്ടുണ്ടെന്നാണ് സണ്ണിയുടെ അഭിപ്രായം. അനുഷ്‌കയ്‌ക്കെതിരെയുള്ള ട്രോളുകൾ മാനസികമായി തന്നെയും വിഷമിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
അനുഷ്‌കയുടെ പോസിറ്റീവായ ഗുണങ്ങൾ വിരാടിനെ മുന്നോട്ട് നയിച്ചു. ഇന്ത്യൻ ക്രിക്കറ്റിൽ ബാറ്റിങ്ങ് നിരയിലേക്ക് ഉയർന്നുവരുന്നതിന് അനുഷ്‌ക സ്വാധീനിച്ചിട്ടുണ്ടെന്നും തന്റെ നോട്ടത്തിൽ നല്ല ശക്തമായ കൂട്ടുകെട്ടായിരുന്നുവെന്നു അവരുടേതെന്നും ഗവാസ്‌ക്കർ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുിഖത്തിലാണ് വിരാട്-അനുഷ്‌ക ബന്ധത്തെ പുകഴ്‌ത്തി ഗവാസ്‌ക്കർ സംസാരിച്ചത്.
അനുഷ്‌കയുമായി തെറ്റിപ്പിരിഞ്ഞതും, കോലിയുടെ കളി മികച്ചതയതുമായി ബന്ധപ്പെട്ട് നിരവധി കളിയാക്കലാണ് അനുഷ്‌കയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. തുടർന്ന് ആരാധകർക്കെതിരെ വിമർശനവുമായി വിരാട് കോലി തന്നെ രംഗത്തെത്തിയിരുന്നു. അനുഷ്‌കയെ ട്രോൾ ചെയ്യുന്നവരെ കുറിച്ചോർത്ത് ലജ്ജ തോന്നുന്നു എന്നാണ് വീരാട് ട്വിറ്ററിൽ കുറിച്ചത്.
ഈ സാഹചര്യത്തിലാണ് അനുഷ്‌കയെ പ്രശംസിച്ചും, ആ ബന്ധത്തിന്റെ തീവ്രതയെ പുകഴ്‌ത്തിയും ഗവാസ്‌ക്കർ സംസാരിക്കുന്നത്.