- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാമിനു പകരം അബ്ദുൾ കലാം ആസാദിന് ആദാരാഞ്ജലി അർപ്പിച്ച് അനുഷ്‌ക ശർമ; അമളി മനസിലാക്കിയ നടി പേരു ശരിയാക്കിയത് മൂന്നാം തവണ; ആലിയ ഭട്ടിന്റെ സ്ഥാനത്ത് നടിയെ പ്രതിഷ്ഠിച്ചു സോഷ്യൽ മീഡിയ
അന്തരിച്ച മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന് സെലിബ്രിറ്റികളും സാധാരണക്കാരും ഫേസ്‌ബുക്ക്, ട്വിറ്റർ അടക്കമുള്ള സോഷ്യൽമീഡിയകളിൽ ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. ഇതിനിടയിൽ ബോളിവുഡ് താരവും വിരാട് കോഹ്‌ലിയുടെ കാമുകിയുമായ അനുഷ്‌ക ശർമ്മയും കലാമിന് അനുശോചനം അറിയിച്ചെത്തിയെങ്കിലും നടി പുലിവാല് പിടിച്ചിരി്ക്കുകയാണ്. കലാമിന്റെ പേര് തെറ
അന്തരിച്ച മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന് സെലിബ്രിറ്റികളും സാധാരണക്കാരും ഫേസ്‌ബുക്ക്, ട്വിറ്റർ അടക്കമുള്ള സോഷ്യൽമീഡിയകളിൽ ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. ഇതിനിടയിൽ ബോളിവുഡ് താരവും വിരാട് കോഹ്‌ലിയുടെ കാമുകിയുമായ അനുഷ്‌ക ശർമ്മയും കലാമിന് അനുശോചനം അറിയിച്ചെത്തിയെങ്കിലും നടി പുലിവാല് പിടിച്ചിരി്ക്കുകയാണ്.
കലാമിന്റെ പേര് തെറ്റായി ടൈപ് ചെയ്തതാണ് നടിക്ക് വിനയായത്. ട്വിറ്ററിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള ട്വീറ്റിൽ അബദ്ധം പറ്റിയതോടെ സോഷ്യൽ മീഡിയ നടിയെ കണക്കിന് പരിഹസിക്കുകയും ചെയ്തു.എ.ബി.ജെ കലാം ആസാദ് എന്നായിരുന്നു അനുഷ്‌കയുടെ ആദ്യ ട്വീറ്റിൽ അദ്ദേഹത്തിന്റെ പേര് പരാമർശിച്ചിരുന്നത്.
ഒരു ഫോളോവർ തെറ്റ് ചൂണ്ടിക്കാണിച്ചതോടെ അനുഷ്‌ക ട്വീറ്റ് പിൻവലിക്കുകയും മറ്റൊരു ട്വീറ്റ് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൽ എ.ബി.ജെ എന്നുള്ളത് എ.പി.ജെയാക്കി തിരുത്തിയെങ്കിലും കലാം ആസാദ് എന്നുള്ള പേര് അങ്ങനെ തുടർന്നായിരുന്നു അനുഷ്‌കയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ രംഗത്തെത്തിയത്.
മൂന്നാം തവണയാണ് അനുഷ്‌ക കലാമിന്റെ പേര് ശരിയായി എഴുതിയത്. അറിയില്ലെങ്കിൽ എഴുതാൻ പോകരുതെന്നായിരുന്നു അനുഷ്‌കയ്ക്ക് പലരും നൽകിയ ഉപദേശം. വിഡ്ഢിത്ത ത്തിന്റെ കാര്യത്തിൽ അലിയ ഭട്ട് അനുഷ്‌കയ്ക്ക് മുന്നിൽ ഒന്നുമല്ലെന്നും ചിലർ ട്വീറ്റ് ചെയ്തിട്ടുണ്ട്.